
നിലവിലുള്ള പ്രത്യേകസാഹചര്യത്തിൽ കുവൈറ്റിൽ നിന്ന് നാട്ടിലേക്ക് മടങ്ങുവാൻ ആഗ്രഹിക്കുന്ന അംഗങ്ങൾക്കായി പ്രത്യേകം ചാർട്ട് ചെയ്ത വിമാന സർവ്വീസിനു തൃശൂര്‍ അസോസിയേഷന്‍ ഓഫ് കുവൈറ്റ് ( ട്രാസ്‌ക് ) രജിസ്ട്രേഷൻ ആരംഭിച്ചു. രോഗികൾ, ഗർഭിണികൾ, പ്രായമായവർ, ജോലി നഷ്ടപ്പെട്ട് നാട്ടിലേക്ക് മടങ്ങാനാഗ്രഹിക്കുന്നവർ, സന്ദർശക വിസയിൽ വന്ന് നാട്ടിലേക്ക് മടങ്ങാൻ കഴിയാതിരുന്നവർ, ഉപരിപഠനത്തിനായി നാട്ടിലേക്ക് മടങ്ങാൻ കാത്തിരിക്കുന്ന വിദ്യാർത്ഥികൾ തുടങ്ങിയവർക്ക് ഈ സേവനം ഉപയോഗപ്പെടുത്താം. താഴെ പറയുന്ന ലിങ്കില്‍ പേരുകൾ രജിസ്റ്റർ ചെയ്യുന്നവരിൽ നിന്നും മുന്‍ഗണന അടിസ്ഥാനത്തിൽ ആയിരിക്കും പേരുകള്‍ പരിഗണിക്കുന്നത്. തൃശൂര്‍ അസോസിയേഷന്‍ ഓഫ് കുവൈറ്റിന്റെ അംഗങ്ങള്‍ക്കും, തൃശൂര്‍ നിവാസികൾക്കും ആയിരിക്കും ആദ്യ പരിഗണന.
https://forms.gle/2JhwavEG2DwPBa2P6 വിശദവിവരങ്ങള്‍ താഴെ കൊടുക്കുന്നു*
💠 ഒരാൾക്കുള്ള ടിക്കറ്റ് ചാർജ് 110 KD – 120 KD ഉള്ളില്‍ വരുന്നതാണ്. യാത്ര ചെയ്യുന്നതിന്റെ ചിലവുകൾ പൂർണ്ണമായും യാത്രക്കാർ തന്നെ വഹിക്കേണ്ടതാണ്. ഏതെങ്കിലും കാരണങ്ങളാൽ യാത്ര മുടങ്ങിയാൽ ഈ ചിലവുകൾ റീഫണ്ട് ചെയ്യുന്നതല്ല.
💠 കുവൈറ്റിലെ നിയമാനുസൃതമായ താമസക്കാർക്കും, ലോക്ക്ഡൌൺ കാലഘട്ടത്തിൽ വിസാ നിയമങ്ങളിൽ ഇളവുകൾ ലഭിച്ചവർക്കും മാത്രമാണ് ഈ സേവനം ഉപയോഗിക്കുവാൻ കഴിയുക.
💠 യാത്രികൻ ഇന്ത്യന്‍ എംബസിയിൽ യാത്രക്കായി രജിസ്റ്റർ ചെയ്തിരിക്കണം
💠 എംബസി അനുവദിച്ചാൽ മാത്രമേ യാത്രികന് പോകുവാൻ സാധിക്കു
💠 കുട്ടികൾക്കും മുതിർന്നവർക്കും ടിക്കറ്റ് ചാർജ് ഒരുപോലെ ആയിരിക്കും.
💠 യാത്രക്കായി Covid Free Certificate ഹാജരാക്കേണ്ട കാര്യമില്ല,എന്നാൽ വിമാനത്തിൽ പ്രവേശിക്കുന്നതിനു മുമ്പായി നടത്തുന്ന പരിശോധനകളിൽ ഏതെങ്കിലും തരത്തിൽ രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നവരെ യാത്ര ചെയ്യാൻ അനുവദിക്കുന്നതല്ല
💠 നാട്ടിലെത്തിയാൽ Quarantine ചിലവുകൾ സ്വന്തം നിലയിൽ ചെയ്തിരിക്കണം.
💠 യാത്ര ചെയ്യാനാഗ്രഹിക്കുന്നവർ വിമാനത്തിൽ പ്രവേശിക്കുന്നതിനു മുമ്പായി നാട്ടിലെത്തിയാൽ ഇന്ത്യ ഗവൺമെന്റും കേരള ഗവൺമെന്റും ഏർപ്പെടുത്തിയിട്ടുള്ള കോവിഡ് 19 പ്രോട്ടോക്കോളും/നിബന്ധനകളും പാലിച്ചു കൊള്ളാമെന്ന സത്യവാങ്ങ്മൂലം നൽകേണ്ടതാണ്.
💠 യാത്ര ചെയ്യുന്നവർ അവരുടെ മൊബൈൽ ഫോണുകളിൽ കേന്ദ്ര ഗവൺമെന്റിന്റെ ആരോഗ്യസേതു ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യേണ്ടതാണ്
💠 യാത്ര ചെയ്യുന്നവർ എല്ലാവരും എയർപോർട്ടിൽ ആരോഗ്യ വകുപ്പ് നിർദ്ദേശിച്ചിട്ടുള്ള സാക്ഷ്യപത്രം പൂരിപ്പിച്ച് ആരോഗ്യ/എമിഗ്രേഷൻ വിഭാഗങ്ങളെ ഏൽപ്പിക്കേണ്ടതാണ്.
💠 ഒരാൾക്കുള്ള ബാഗേജ് 25 kg ആണ്. ഫ്ലൈറ്റിൽ ലഘുഭക്ഷണം ഉണ്ടായിരിക്കും
തൃശൂര്‍ അസോസിയേഷന്‍ ഓഫ് കുവൈറ്റിന്റെ പ്രത്യേകം ചാർട്ട് ചെയ്ത വിമാന സർവ്വീസ് എന്ന ആശയത്തിന് അപ്പുറത്തേക്ക് ദുരിതമനുഭവിക്കുന്ന നമ്മുടെ അംഗങ്ങള്‍ക്ക് എങ്ങനെ ഇത് ഗുണകരമാക്കാം എന്ന ചിന്തയുടെ ഭാഗമായി നിർദ്ധനരായവരിൽ അർഹതപെട്ടവരിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾക്ക് സുമനസുകളുടെ സഹായത്തോടെ സൗജന്യയാത്ര സാധ്യമാക്കുന്നുണ്ട്
ജൂൺ 14 രാത്രി 10 മണിക്ക് രേങിസ്ട്രറേൻ അവസാനിക്കും. രജിസ്ട്രേഷനും, കൂടുതൽ വിവരങ്ങൾക്കും താഴെ പറയുന്ന നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാനെന്നു ട്രാസ്‌ക് ജനറൽ സെക്രെട്ടറി അറിയിച്ചു. 96682853 / 97657589 / 99314817 / 97924967 .