Latest NewsNationalNews

പൗരത്വ ഭേദഗതി: ചട്ടങ്ങളായില്ലെങ്കിലും നയം നടപ്പാക്കി കേന്ദ്ര സര്‍ക്കാര്‍

ഡല്‍ഹി: 1955 ലെ പൗരത്വ നിയമത്തില്‍ വ്യവസ്ഥയില്ലാത്തപ്പോള്‍തന്നെ മതാടിസ്ഥാനത്തില്‍, 3 രാജ്യങ്ങളില്‍ നിന്നുള്ള മുസ്‌ലിംകള്‍ക്കൊഴികെ പൗരത്വം നല്‍കാന്‍ സര്‍ക്കാര്‍ നടപടിയെടുത്തിരുന്നു എന്ന വാദത്തിന് അടിവരയിടുന്നതാണ് കഴിഞ്ഞ ദിവസം ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനം. 2019 ല്‍ പൗരത്വ നിയമം ഭേദഗതി ചെയ്യുന്നതിനു മുന്‍പേ ചട്ടങ്ങളിലൂടെ നയം നടപ്പാക്കി.

∙ അഫ്ഗാനിസ്ഥാന്‍, ബംഗ്ലദേശ്, പാക്കിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നു വന്നിട്ടുള്ള ഹിന്ദു, ബുദ്ധ, പാഴ്സി, ക്രൈസ്തവ, ജൈന, സിഖ് മതക്കാര്‍ക്കു പൗരത്വം നല്‍കാന്‍ ഗുജറാത്ത്, ഛത്തീസ്ഗഡ്, രാജസ്ഥാന്‍, പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിലായി 13 ജില്ലകളില്‍ കലക്ടര്‍മാര്‍ക്കും ഈ സംസ്ഥാനങ്ങളിലെ ബാക്കി ജില്ലകളില്‍ ആഭ്യന്തര വകുപ്പ് െസക്രട്ടറിമാര്‍ക്കും അധികാരം നല്‍കുന്നതാണു പുതിയ വിജ്ഞാപനം.

∙ പൗരത്വം കേന്ദ്ര വിഷയമാണെങ്കിലും 1955 ലെ നിയമത്തിലെ 16-ാം വകുപ്പനുസരിച്ചു സംസ്ഥാനങ്ങളിലെ ഉദ്യോഗസ്ഥര്‍ക്ക് പൗരത്വ അപേക്ഷയില്‍ തീരുമാനമെടുക്കാന്‍ അധികാരം നല്‍കാം. അതനുസരിച്ചാണ് കഴിഞ്ഞ ദിവസത്തെ വിജ്ഞാപനം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button