Kerala NewsNews
നന്മയുടെ കരങ്ങളെത്തി, സുന്ദര രാജിനു വീടായി.

ചിറ്റൂർ തത്തമംഗലം നഗരസഭയിലെ 19 വാർഡ് അമ്പാട്ടു പാളയം ശൂലം കുടം സുന്ദര രാജ് എന്ന നാല്പത്തിയൊന്നുകാരന്റെ കഷ്ടതയും ദൈന്യതയും മാത്രം നിറഞ്ഞ ജീവിതത്തിനു നേർക്ക് നന്മയുടെ കരങ്ങളെത്തി. ചിറ്റൂർ അഗ്നിശമന സേനയും സിവിൽ ഡിഫൻസ് അംഗങ്ങളും ചേർന്നാണ് ദൈവദൂതരെ പോലെ സുന്ദര രാജ് നെ സഹായിക്കാനായി എത്തിയത്. അഗ്നിശമന സേനയും സിവിൽ ഡിഫൻസ് അംഗങ്ങളും ചേർന്ന് സുന്ദര രാജിനു സ്വന്തമായി ഒരു വീട് നിർമ്മിച്ചു നൽക്കുകയായിരുന്നു. വീടിന്റെ താക്കോൽദാനം ഫയർ ഓഫീസർ അരുൺ ഭാസ്ക്കർ ആണ് നിർവഹിച്ചത്. ചിറ്റൂർ അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ സജികുമാർ, കോർഡിനേറ്റർമാരായ സീനിയർ ഫയർ ഓഫീസർ എം ഷാഫി ,ഫയർ ഓഫീസർ എൻ ജയേഷ്, എന്നിവർ ആണ് നിർദ്ധനായ സുന്ദര രാജിന്റെ വീടെന്ന ഒരിക്കലും നടക്കില്ലെന്നു കരുതിയ സ്വപ്നം സാക്ഷാത്കരിക്കാൻ മുന്നിട്ടിറങ്ങി നന്മയുടെ പ്രതീകങ്ങളായത്.