Latest NewsWorld

താലിബാന്‍ സാധാരണക്കാരുടെ സംഘടന; ശക്തമായ പിന്തുണ പ്രഖ്യാപിച്ച്‌ ഇമ്രാന്‍ഖാന്‍

ഇസ്ലാമാബാദ്: താലിബാന്‍ സാധാരണക്കാരുടെ കൂട്ടായ്മയാണെന്ന് ഇമ്രാന്‍ഖാന്‍. താലിബാന് പാകിസ്താന്റെ പിന്തുണയുണ്ടെന്ന അഫ്ഗാന്‍ വാദം ശരിവയ്‌ക്കുന്നതാണ് ഇമ്രാന്‍ഖാന്റെ പ്രസ്താവന.
താലിബാനല്ല ഭീകരപ്രവര്‍ത്തനം നടത്തുന്നതെന്നും താലിബാന്‍ അഫ്ഗാനിലെ സാധാരണ ക്കാരുടെ കൂട്ടായ്മയാണെന്നുമാണ് ഇമ്രാന്റെ വാദം. 15000 ഭീകരരെ എത്തിച്ചത് പാകിസ്താ നാണെന്ന റിപ്പോര്‍ട്ട് വന്നതിന് പിന്നാലെയാണ് പാകിസ്താന്‍ താലിബാനെ പിന്തുണച്ചത്.

അഫ്ഗാന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ഹംദുള്ള മോഹിബാണ് പാകിസ്താനെതിരെ കഴിഞ്ഞ ദിവസം തെളിവുകള്‍ നിരത്തിയത്. താലിബാന്റെ ഏറ്റവും സുരക്ഷിതമായ സ്ഥാനം പാകിസ്താനാണെന്നാണ് മോഹിബ് ആരോപിച്ചത്. താലിബാന്‍ സ്ഥിരമായി അഫ്ഗാനില്‍ പാരാജയപ്പെടുന്ന വിഭാഗമാണ്. ഇവരെ സഹായിക്കാനാണ് പതിനായിരം ഭീകരരെ പാകിസ്താന്‍ പരിശീലിപ്പിച്ച അതിര്‍ത്തി കടത്തിയത. പരിക്കേല്‍ക്കുന്ന താലിബാനികളെ ചികിത്സിക്കുന്നതും പാകിസ്താനാണ്. പാക് സൈനികരാണ് ഭീകരര്‍ക്ക് ആയുധങ്ങളും നല്‍കുന്നതെന്നും മോഹിബ് പറഞ്ഞു.

പാകിസ്താനിലെ ചൈനീസ് ഇടപെടലിലെ പാക്- താലിബാനെന്ന ഭീകരസംഘടന എതിര്‍ക്കുന്നത് പാകിസ്താന്‍ വലിയ തലവേദനയാണ്. അടുത്തിടെ ചൈനീസ് പൗരന്മാര്‍ക്കെതിരെ ആക്രമണം നടന്നതിന് പിന്നിലെ അന്വേഷണം പാകിസ്താന്‍ നടത്തുകയാണ്. ചൈനീസ് രഹസ്യാന്വേഷണ വിഭാഗവും ഇസ്ലാമാബാദിലുണ്ട്. ചൈനക്കാര്‍ കൊല്ലപ്പെട്ട രണ്ടു സംഭവങ്ങളാണ് ഒരാഴ്ചയ്‌ക്കിടെ നടന്നത്. ബസ്സില്‍ ബോംബ് വെച്ച്‌ 8 ചൈനീസ് എഞ്ചിനീയര്‍മാര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ഇന്നലെ രണ്ടു പേരെ കറാച്ചി നഗരത്തില്‍ വെടിവെച്ച്‌ കൊന്നിരുന്നു. വിഷയത്തില്‍ പാകിസ്താന്‍ മെല്ലെപോക്കിലാണ്. ഇതിനിടെയാണ് താലിബാനെ പിന്തുണച്ച്‌ ഇമ്രാന്‍ പ്രസ്താവന നടത്തിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button