‘നെതന്യാഹു കാനഡയിൽ പ്രവേശിച്ചാൽ അറസ്റ്റ് ചെയ്യും’: ട്രൂഡോയുടെ പ്രതിജ്ഞ പാലിക്കുമെന്ന് മാർക്ക് കാർണി

ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിനെതിരെ രാജ്യാന്തര ക്രിമിനൽ കോടതി (ഐസിസി) പുറപ്പെടുവിച്ച അറസ്റ്റ് വാറന്റ് നടപ്പാക്കുമെന്ന് കാനഡ പ്രധാനമന്ത്രി മാർക്ക് കാർണി വ്യക്തമാക്കി. നെതന്യാഹു കാനഡയിൽ പ്രവേശിക്കുന്ന സാഹചര്യമുണ്ടായാൽ അദ്ദേഹത്തെ അറസ്റ്റ് ചെയ്യുമെന്ന് കാർണി വ്യക്തമാക്കി. ബ്ലൂംബെർഗിന് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ ഈ പ്രതികരണം.
ഗാസയിലെ യുദ്ധവുമായി ബന്ധപ്പെട്ട് മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങൾ ഉൾപ്പെടെയുള്ള കേസുകളിൽ നെതന്യാഹുവിനെതിരെ നടപടി സ്വീകരിക്കാനുള്ള മുൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ നിലപാട് തുടരുമോ എന്ന ചോദ്യത്തിന് “അതെ” എന്നായിരുന്നു കാർണിയുടെ മറുപടി.
കഴിഞ്ഞ നവംബറിലാണ് നെതന്യാഹുവിനെയും ഇസ്രയേലിന്റെ മുൻ പ്രതിരോധമന്ത്രി യൊയാവ് ഗലാന്റിനെയുംതിരെ ഐസിസി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്. സ്ത്രീകളെയും കുട്ടികളെയും ഉൾപ്പെടെ കൂട്ടക്കൊല നടത്തിയത്, ജനങ്ങളെ പട്ടിണിയിലാഴ്ത്തിയത്, ആശുപത്രികൾ അടക്കം തകർത്തത് തുടങ്ങിയ കുറ്റങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഈ നടപടി സ്വീകരിച്ചത്.
Tag: Netanyahu will be arrested if he enters Canada’: Mark Carney says he will keep Trudeau’s pledge