
കൊവിഡ് കാലത്ത് സാധാരണക്കാരെ പിച്ചിപ്പിഴിയാനുള്ള പെട്രോളിയം കമ്പനികളുടെ വിലകൂട്ടൽ പരമ്പര തുടരുകയാണ്. തുടര്‍ച്ചയായ പത്താം ദിവസവും , പെട്രോളിനും ഡീസലിനും വില കൂടി. ഡീസലിന് 54 പൈസയും പെട്രോളിന് 47 പൈസയുമാണ് കൂടിയത്. കൊച്ചിയില്‍ 76.87 രൂപയും, ഡീസലിന് 71.18 രൂപയുമാണ് ചൊവ്വാഴ്ചത്തെ വില.
കഴിഞ്ഞ പത്ത് ദിവസത്തിനിടെ പെട്രോളിന് 5.48 രൂപയും, ഡീസലിന് 5.51 രൂപയുമാണ് എണ്ണകമ്പനികൾ കൂടിയത്. വില വര്‍ദ്ധന അടുത്താഴ്ചവരെ തുടര്‍ന്നേക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ നൽകുന്ന സൂചന. അതേസമയം, വില വര്‍ദ്ധനവിനെതിരെ സി.പി.എം ചൊവ്വാഴ്ച പ്രതിഷേധ ദിനം ആചരിക്കുകയാണ്. തിരുവനന്തപുരത്തെ പാളയം രക്തസാക്ഷി മണ്ഡപത്തില്‍ രാവിലെ 11 മുതല്‍ 12വരെ നടക്കുന്ന പ്രതിഷേധ പരിപാടിയില്‍ കോടിയേരി ബാലകൃഷ്ണന് ഉള്‍പ്പെടെയുള്ള നേതാക്കള്‍ പങ്കെടുക്കുന്നുണ്ട്.
കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധ സമീപനങ്ങള്‍ക്കെതിരായി നടക്കുന്ന പ്രതിഷേധദിനം വന്‍വിജയമാക്കാന്‍ സി.പി.ഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. രണ്ട് ലക്ഷം കേന്ദ്രങ്ങളിലായി നടത്തുന്ന സമരത്തില്‍ പത്ത് ലക്ഷം പേര് അണിനിരക്കുമെന്നാണ് സി പി ഐ എം അറിയിച്ചിട്ടുള്ളത്. കോവിഡിന്റെ മറവില്‍ കേന്ദ്രസര്‍ക്കാര്‍ ഇന്ധനവില ദിവസേന വര്‍ദ്ധിപ്പിച്ചുകൊണ്ട് ജനങ്ങളെ കൊള്ളയടിക്കുകയാണ്. പെട്രോളിന്റെയും ഡീസലിന്റെയും വില പത്ത് ദിവസങ്ങളായി തുടര്‍ച്ചയായി വര്‍ദ്ധിപ്പിച്ചു. ക്രൂഡ് ഓയിലിന്റെ വില വന്‍തോതില്‍ കുറഞ്ഞപ്പോഴാണ് തീരുവ വര്‍ദ്ധിപ്പിച്ചുകൊണ്ട് ജനങ്ങളെ കൊള്ളയടിക്കാന്‍ ഈ അവസരം ഉപയോഗിക്കുന്നത്. കോടിയേരി ബാലകൃഷ്ണന് ആരോപിച്ചു.