Kerala NewsLatest NewsNews
പത്മനാഭ സ്വാമി ക്ഷേത്രത്തിൽ സുരക്ഷാവീഴ്ച്ച ; ‘മെറ്റ’ കണ്ണട ഉപയോഗിച്ച് ദൃശ്യങ്ങൾ പകർത്തിയ 66 വയസുക്കാരൻ അറസ്റ്റിൽ

തിരുവനന്തപുരം : പത്മനാഭസ്വാമി ക്ഷേത്രത്തിൽ മെറ്റ കണ്ണട ധരിച്ച് ദൃശ്യങ്ങൾ പകർത്തിയ ഗുജറാത്ത് സ്വദേശിയായ സുരേന്ദ്ര ഷായെ ആണ് ഫോർട്ട് പോലീസ് കസ്റ്റഡിയിൽ എടുത്തത്. ഇന്നലെ വൈകിട്ട് ക്ഷേത്രത്തിൽ സന്ദർശനം എത്തിയ സുരേന്ദ്ര ഷായെ വനിത സുരക്ഷാ ഉദ്യോഗസ്ഥർക്ക് സംശയം തോന്നിയതിനെത്തുടർന്ന് സുരക്ഷ ചുമതലയുള്ള ഉദ്യോഗസ്ഥർ പരിശോധിച്ചപ്പോഴാണ് കണ്ണടയിലെ ക്യാമറ ശ്രദ്ധയിൽപ്പെട്ടത്. മെറ്റൽ ഡിക്ടറിലെയും മറ്റു സുരക്ഷാ പരിശോധനയ്ക്കുശേഷം ഇദ്ദേഹം മുന്നോട്ടു നീങ്ങിയപ്പോൾ കണ്ണടയിലുള്ള എമർജൻസി ലൈറ്റ് തെളിഞ്ഞതാണ് നിർണായകമായത്.
ഈ സംഭവം ക്ഷേത്രത്തിലെ നിലവിലെ സുരക്ഷാ സംവിധാനങ്ങൾക്ക് പുതിയ വെല്ലുവിളി ഉയർത്തുന്നു. സാധാരണ മെറ്റൽ ഡിക്ടറുകൾക്ക് ഇത്തരം അതി സൂക്ഷ്മ ക്യാമറ നടൻ കണ്ണടകൾ കണ്ടെത്താൻ കഴിഞ്ഞെന്നു വരില്ല. സുരേന്ദ്ര ഷായെ പിന്നീട് ജാമ്യത്തിൽ വിട്ടു പോലീസ് അറിയിച്ചു.