DeathKerala News
പനമണ്ണയിൽ വെട്ടേറ്റു ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം താലുക്കിൽപെട്ട പനമണ്ണയിൽ വെട്ടേറ്റു ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പനമണ്ണ ചക്യാവിൽ വിനോദ് ആണു മരിച്ചത്. അതീവ ഗുരുതരാവസ്ഥയിൽ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വിനോദിനൊപ്പം വെട്ടേറ്റ സഹോദരൻ രാമചന്ദ്രൻ നേരത്തെ ആശുപത്രി വിട്ടിരുന്നു. വധശ്രമത്തിനു കേസെടുത്തിരുന്ന പൊലീസ് പനമണ്ണ സ്വദേശികളായ 2 പേരെ അറസ്റ്റ് ചെയ്തു. മേയ് 31നു രാത്രിപള്ളിപ്പടിയിലായിരുന്നു സഹോദരങ്ങൾക്കു നേരെ ആക്രണം. മുൻ വൈരാഗ്യമാണ് ആക്രമണത്തിൽ കലാശിച്ചതെന്നാണ് പോലീസ് പറയുന്നത്.