വിശ്വാസികളുടെ മനമറിയാൻ സി പി എം മനസർവ്വേ നടത്തുന്നു.

തദ്ദേശ തിരഞ്ഞെടുപ്പിനു മുന്നോടിയായി സി പി എം വിശ്വാസ സമൂഹത്തിന്റെ മനസർവ്വേ നടത്തുന്നു. വിശ്വാസ സമൂഹത്തിന്റെ സി പി എമ്മിനോടുള്ള കാഴ്ചപ്പാട്, ഇപ്പോഴുള്ള നിലപാട്, സർക്കാരിനെ കുറിച്ചുള്ള അഭിപ്രായം, എന്തൊക്കെ മാറ്റങ്ങളാണ് വിശ്വാസികൾ ആഗ്രഹിക്കുന്നത് അടക്കം സമഗ്ര സർവ്വേ യാണ് സി പി എം ലക്ഷ്യമിടുന്നത്. വിശ്വാസികളുടെ കാഴ്ച്ചപ്പാട് തിരിച്ചറിയാൻ ആണ് സി പി എം നീക്കം. ആദ്യപടിയായി ഓരോ ലോക്കലിലും വിശ്വാസികളുടെ യോഗം വിളിക്കാനാണ് സി.പി.എം. ധാരണയാ യിട്ടുള്ളത്. ക്ഷേത്ര, പള്ളിക്കമ്മിറ്റി ഭാരവാഹികളുടെയും ദേവസ്വം ജീവനക്കാരുടെയും യോഗങ്ങളാണ് പ്രത്യേകം പ്രത്യേക മായി വിളിക്കുന്നത്. സ്വകാര്യ ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട പ്രവർത്തി ക്കുന്ന വരെയും യോഗങ്ങളിൽ പങ്കെടുപ്പിക്കുമെന്നാണ് വിവരം. യോഗങ്ങളെല്ലാം നവംബർ 10-നുമുൻപ് പൂർത്തിയാക്ക ണമെന്നാണ് സംസ്ഥാന കമ്മിറ്റിയുടെ നിർദേശം.
ദേവസ്വം ബോർഡിനും സ്വകാര്യ ക്ഷേത്രങ്ങൾക്കും സംസ്ഥാന സർക്കാർ നൽകിയ സഹായങ്ങളും വിശദീകരിക്കുക.ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിൽ കാണിക്കയിടരുതെന്ന സംഘപരിവാർ പ്രചാരണംമൂലം ക്ഷേത്ര ജീവനക്കാർക്കും പെൻഷൻ കാർക്കു മുണ്ടാകുന്ന ബുദ്ധിമുട്ടുകൾ ചർച്ച ചെയ്യുക തുടങ്ങിയവയാണ് യോഗത്തിൻ്റെ പ്രധാന അജണ്ടകൾ. ഒപ്പം ശബരിമല യുവതീ പ്രവേശന ബന്ധപ്പെട്ട വിവാദങ്ങളിൽപാർട്ടിയുമായി അകന്ന വിഭാഗങ്ങളെ ഒപ്പംകൂട്ടാൻ യോഗങ്ങൾ സഹായിക്കുമെന്നും നേതൃത്വം കണക്ക് കൂട്ടുന്നുണ്ട്.
ക്രിസ്ത്യൻ, മുസ്‌ലിം പള്ളികളിലും സ്ഥാപനങ്ങളിലും മതേതര വിശ്വാസികൾ ഭാരവാഹികളായി വരേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തണമെന്നും സി.പി.എം. കീഴ്ഘടകങ്ങളോട് നിർദ്ദേ ശിച്ചിട്ടുണ്ട്. ആരാധനാലയങ്ങളുമായി ബന്ധപ്പെട്ട് പ്രവർ ത്തിക്കു ന്നവരുടെ ലോക്കൽതല യോഗങ്ങളിൽ പങ്കെടു ക്കാത്തവരെ നേതാ ക്കൾ തന്നെ നേരിട്ട് ബന്ധപ്പെട്ട് കാര്യങ്ങൾ ബോധ്യപ്പെടുത്താനാണ് ശ്രമം.
ഇതിനു പുറമെ ഇടത്തരക്കാരുടെ യോഗവും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അടിസ്ഥാനത്തിൽ വിളിച്ചുചേർക്കും. കുടുംബശ്രീ, ആശാ പ്രവർത്തകർ, അങ്കണവാടി ജീവനക്കാർ, ഡെപ്പോസിറ്റ് കളക്‌ഷൻ ഏജൻറുമാർ എന്നിവരുടെ യോഗങ്ങളും സംഘടിപ്പിക്കാൻ പറഞ്ഞിട്ടുണ്ട്. ഈ യോഗങ്ങളുടെ സമയക്രമം ഏരിയ, ലോക്കൽ കമ്മിറ്റികൾ നിശ്ചയിച്ചുകൊടുക്കും.
ഈ സർവേയിലൂടെ വിശ്വാസികളിൽ ഒരു വിഭാഗത്തെ തങ്ങളോടൊപ്പം എത്തിക്കാൻ കഴിയുമെന്ന വിശ്വാസമാണ് സി പി എമ്മിനുള്ളത്. യോഗങ്ങളിൽ എത്തുന്ന വിശ്വാസികളെ പാർട്ടിയുടെ തത്വ സംഹിതക്കനുസൃതമായി തങ്ങളുടെ സ്വന്തമാക്കാൻ കഴിയുമോ എന്നായിരിക്കും പ്രധാനമായും നോക്കുക. നിലവിലുള്ള ശബരിമല പ്രശ്‍നം, സ്പിക്ലെർ, പി എസ് സി വിവാദം, സ്വർണ്ണക്കടത്ത് പ്രശ്‍നം, ലൈഫ് മിഷൻ വിവാദം, തുടങ്ങി വിവാദങ്ങളുടെ പട്ടിക പടികളിൽ കൂപ്പു കുത്തിയിരിക്കുന്ന അവസ്ഥയിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപെട്ടു സർക്കാർ ചെയ്ത നല്ലകാര്യങ്ങൾ നിരത്തികാട്ടി വിശ്വാസികളെ കൈയ്യിലെടുക്കാനാണ് പാർട്ടി മുഖ്യമായും നിർദേശം നൽകിയിട്ടുള്ളത്.