പാലക്കാട് കള്ളിൽ ചുമ മരുന്ന് വീണ്ടും കണ്ടെത്തി

ചിറ്റൂർ : പാലക്കാട് ചിറ്റൂരിൽ കള്ളിൽ ചുമ മരുന്നിന്റെ സാന്നിധ്യം കണ്ടെത്തി.പട്ടാഞ്ചേരി നാവുക്കോട് ഷാപ്പിൽനിന്ന് എടുത്ത സാമ്പിളിലാണ് ചുമ മരുന്നിന്റെ സാന്നിധ്യം സ്ഥിരീകരിച്ചത്.നാവുക്കോട് ഷാപ്പിൽനിന്ന് 2024 നവംബർ 26-ന് എടുത്ത സാമ്പിളിന്റെ പരിശോധന ഫലമാണ് ഇപ്പോൾ ലഭിച്ചിരിക്കുന്നത്. മുൻപ് നാവുക്കോട് ഷാപ്പിൽനിന്ന് ശേഖരിച്ച സാമ്പിളിന്റെ പരിശോധന ഫലം ജൂൺ പുറത്തുവന്നപ്പോൾ, ചുമ മരുന്നിന്റെ സാന്നിധ്യം സ്ഥിരീകരിച്ചിരുന്നു. ഇതേത്തുടർന്ന് അഞ്ചു ഷാപ്പുകൾ അടഞ്ഞു കിടക്കുകയാണ്. ഇതേ ഗ്രൂപ്പിൽ ഉൾപ്പെട്ട മോളക്കാട് ഷാപ്പിൽനിന്ന് എടുത്ത സാമ്പിളിലും ചുമ മരുന്നിന്റെ അംശം സ്ഥിരീകരിച്ചിരുന്നു. തുടർച്ചയായി മൂന്നാം തവണയാണ് നാവുക്കോട് ഉൾപ്പെടുന്ന ആറാം ഗ്രൂപ്പിൽനിന്ന് ചുമ മരുന്നിന്റെ സാന്നിധ്യം സ്ഥിരീകരിക്കുന്നത്.ലൈസൻസി ആലപ്പുഴ സുജാതക്കെതിരേയും വില്പനക്കാരൻ പട്ടഞ്ചേ രാമകൃഷ്ണനെതിരേയും എക്സൈസ് ജാമ്യമില്ല വകുപ്പ് പ്രകാരം കേസ് എടുത്തു . ഇവർ ഒളിവിൽ ആണെന്നാണ് അധികൃതർ പറയുന്നത്