പിൻവലിയാതെ എസ് എഫ് ഐ ; രാജ്ഭവനിലേക്കുള്ള പ്രതിഷേധം സംഘർഷഭരിതം

തിരുവനന്തപുരം:കെ.എസ്.അനിൽകുമാറിനെ സസ്പെൻഡ് ചെയ്തതിൽ പ്രതിഷേധിച്ച് എസ്എഫ്ഐ ഗവർണർക്കെതിരെ രാജ്ഭവനിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. ഉച്ചയോടെ രാജ്ഭവനിലേക്ക് എത്തിയ എസ് എഫ് ഐ പ്രവർത്തകർ പോലീസ് പ്രധിരോധത്തിന് വെച്ചിട്ടുള്ള ബാരിക്കേഡ് മറിച്ചിടാൻ ശ്രമിക്കുകയും ഇതിനെ തുടർന്ന് പോലീസ് ജലപീരങ്കി 2 തവണ ഉപയഗിച്ചെക്കിലും പിരിഞ്ഞുപോവാൻ തയ്യാറാവാതെ പ്രതിഷേധക്കാർ സ്ഥലത്ത് തുടരുകയാണ്. വൻ സുരക്ഷയാണ് രാജ്ഭവനിൽ ഒരുക്കിയിരിക്കുന്നത്.
ടാങ്കിലെ വെള്ളം കഴിഞ്ഞതോടെ ജലപീരങ്കി പ്രയോഗിക്കാനാവാത്ത സാഹചര്യത്തിലാണ് നിലവിൽ കണ്ണീർ വാതകം പ്രയോഗിക്കുമെന്ന മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് പൊലീസ്. എന്നാൽ മുന്നറിയിപ്പ് വന്നിട്ടും പിരിഞ്ഞുപോവാതെ മാർച്ച് നടക്കുകയാണ്.
സ്ഥലത്ത് വൻ പൊലീസ് സന്നാഹമാണ് ഇപ്പോഴും നിലയുറപ്പിച്ചിരിക്കുന്നത്. വരും ദിവസങ്ങളിലും എസ്എഫ്ഐ പ്രതിഷേധം തുടരുമെന്നാണ് സൂചന.