നാഷണല്‍ ട്രസ്റ്റ് ആക്ട് സർക്കാർ പിൻവലിക്കുന്നു, രക്ഷിതാക്കൾ ഭയാശങ്കയിൽ.

കൊച്ചി/ ഭിന്നശേഷിക്കാരുടെ ക്ഷേമം ഉറപ്പുവരുത്താൻ ആരംഭിച്ച നാഷണല്‍ ട്രസ്റ്റ് ആക്ട് സർക്കാർ പിൻവലിക്കുന്നു. നാഷണല്‍ ട്രസ്റ്റ് ആക്ട് കൊണ്ട് ലക്‌ഷ്യം വെച്ച ഫലം ഉണ്ടാകുന്നില്ലെന്ന വിലയിരു ത്തലിന്‍റെ അടിസ്ഥാനത്തിലാണ് നാഷണല്‍ ട്രസ്റ്റ് ആക്ട് പിൻവലിക്കാ ൻ കേന്ദ്രം തയ്യാറാകുന്നത്.
ബൗദ്ധിക വെല്ലുവിളി നേരിടുന്ന കുട്ടികളുടെയും അവരുടെ രക്ഷിതാക്കളെയും സംബന്ധിച്ചിടത്തോളം നാഷണല്‍ ട്രസ്റ്റ് ആക്ട് ഒരു താങ്ങും തണലുമാണ്. നാഷണല്‍ ട്രസ്റ്റ് ആക്ട് പിൻവലിക്കുന്നതായ റിപ്പോര്‍ട്ടുകള്‍ രക്ഷിതാക്കളെ തീർത്തും ഭയാശങ്കയിൽ ആക്കിയിട്ടുണ്ട്. ഭിന്നശേഷിക്കാരുടെ ക്ഷേമം ഉറപ്പുവരുത്താൻ 1999ലാണ് കേന്ദ്ര സര്‍ക്കാര്‍ ഈ നിയമം കൊണ്ടുവന്നത്. കുട്ടികള്‍ക്ക് ആരോഗ്യ പരിരക്ഷ, വിദ്യാഭ്യാസ സ്കോളര്‍ഷിപ്പ്, മാതാപിതാ ക്കളുടെ മരണശേഷം കളക്ടറുടെ നേതൃത്വത്തില്‍ സുരക്ഷ ഉറപ്പുവരുത്തൽ എന്നിവ ഈ ട്രസ്റ്റിന്റെ പിൻബലത്തിലാണ് നടന്നു വന്നിരുന്നത്. എന്നാല്‍ കഴിഞ്ഞ 20 വര്‍ഷത്തെ പ്രവര്‍ത്തനം നോക്കിയാല്‍ രാജ്യത്ത് എല്ലായിടത്തും ഈ നിയമം ഫലപ്രദമായി നടന്നിട്ടില്ലെന്നാണ് നീതി ആയോഗ് വിലയിരുത്തുന്നത്. അധിക പണച്ചിലവ് വേറെ. ഈ സാഹചര്യത്തില്‍ നാഷണല്‍ ട്രസ്റ്റ് അക്കൗണ്ട് പിൻവലിച്ച് പകരം ഇത്തരം പ്രവര്‍ത്തനങ്ങളെല്ലാം സാമൂഹ്യ നീതി മന്ത്രാലയത്തിലേക്ക് ലയിപ്പിക്കുകയാണ് കേന്ദ്ര സര്‍ക്കാരിന്‍റെ ലക്ഷ്യമിടുന്നത്. ഇതിനായി ഉള്ള പഠനം നടക്കുകയാണ്. ട്രസ്റ്റിന്റെ സേവനവും സഹായവും ലഭ്യമാകുന്ന 288 സ്പെഷ്യല്‍ സ്കൂളുകളാണ് കേരളത്തിൽ ഉള്ളത്. ഇതിലായി 60000ലധികം വിദ്യാര്‍ത്ഥികളും. നാഷണല്‍ ട്രസ്റ്റ് ആക്ട് നിലനിര്‍ത്തണം എന്നാവശ്യപ്പെട്ട് ഇവരുടെ രക്ഷിതാക്കള്‍ പ്രധാന മന്ത്രിക്ക് കൂട്ടകത്തെഴുതു നടത്താൻ തീരുമാനിച്ചിരിക്കുകയാണ്.