Kerala NewsLatest NewsMovieNews

ആ പെണ്‍കുട്ടിക്ക് വീട്ടില്‍ വന്നു നില്‍ക്കാമായിരുന്നു, സൈക്യാര്‍ടിസ്റ്റിന്റെ ഉപദേശം തേടാമായിരുന്നു: സലിം കുമാര്‍

കൊച്ചി: കൊല്ലത്ത് സ്ത്രീധന പീഡനം മൂലം വിസ്മയ എന്ന പെണ്‍കുട്ടിയെ ഭര്‍തൃഗൃഹത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ തനിക്കും പങ്കുണ്ടെന്ന് നടന്‍ സലിം കുമാര്‍. മലയാളി മനസില്‍ സൂക്ഷിക്കുന്ന സ്ത്രീധനത്തിന്റെ തുലാസ് നീക്കം ചെയ്താലേ അതിന്റെ പേരിലുണ്ടാവുന്ന അതിക്രമങ്ങള്‍ ഒഴിവാക്കുകയുള്ളൂവെന്ന് താരം വ്യക്തമാക്കി. സ്ത്രീധന ഭാരത്താല്‍ തൂക്കികൊല്ലാനുള്ളതല്ല സ്ത്രീ ജിവിതങ്ങള്‍ എന്ന സന്ദേശം ഉയര്‍ത്തി ഡിവൈഎഫ്‌ഐ നടത്തിയ യുവജന ജാഗ്രതാ സദസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഓരോ പെണ്‍കുട്ടികളും മരിച്ച്‌ വീഴുമ്ബോള്‍ ഇത്തരം ചര്‍ച്ചകള്‍ ഉണ്ടാവാറുണ്ട്. പിന്നീട് മറ്റൊരു വിഷയം വരുമ്ബോള്‍ അതെല്ലാം മാഞ്ഞുപോകും. ഇവിടെ സ്ത്രീകള്‍ ദുരൂഹമായ സാഹചര്യത്തില്‍ മരിക്കുന്നതിന്റെ കാരണങ്ങളില്‍ 50 ശതമാനവും സ്ത്രീധനം എന്ന് പറയുന്ന, കൊവിഡിനേക്കാള്‍ മാരകമായ വിപത്താണ്. കൊവിഡിന് വാക്സിനേഷന്‍ ഉണ്ട്. എന്നാല്‍ കാലങ്ങളായി ഈ സമൂഹത്തില്‍ നിലനില്‍ക്കുന്ന അനാചാരത്തിനെതിരെ വാക്സിനേഷന്‍ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. വിസ്മയയുടെ മരണത്തില്‍ എനിക്കും ഉത്തരവാദിത്തം ഉണ്ട്. ഈ കൊവിഡിന്റെ ഭീതിജനകമായ സാഹചര്യത്തില്‍ ആ പെണ്‍കുട്ടിക്ക് വീട്ടില്‍ വന്നു നില്‍ക്കാമായിരുന്നു. സൈക്യാര്‍ടിസ്റ്റിന്റെ ഉപദേശങ്ങള്‍ തേടാമായിരുന്നു. 20 ആം തിയ്യതിയാണ് ആ പെണ്‍കുട്ടി കൊല്ലപ്പെടുന്നതെങ്കില്‍ അതിന്റെ എത്രയോ ദിവസങ്ങള്‍ക്ക് മുമ്ബ് ആ പെണ്‍കുട്ടി മാനസികമായി മരിച്ച്‌ കഴിഞ്ഞിരുന്നു’, സലിം കുമാര്‍ പറയുന്നു.

മലയാളി മനസില്‍ സൂക്ഷിക്കുന്ന തുലാസ് നീക്കം ചെയ്താലേ സ്ത്രീധനത്തിന്റെ പേരിലുണ്ടാവുന്ന അതിക്രമങ്ങള്‍ ഒഴിവാകുകയുള്ളുവെന്ന് അദ്ദേഹം വ്യക്തമാക്കി. വരുന്ന സ്ത്രീധനത്തിന്റെ തൂക്കം നോക്കാന്‍ ആണ്‍കുട്ടികള്‍ ഉള്ള എല്ലാ വീട്ടിലും ഓരോ തുലാസ് ഉണ്ടെന്ന് വ്യക്തമാക്കിയ താരം തനിക്ക് രണ്ട് ആണ്മക്കളാണെന്നും അത്തരം ത്രാസ് തന്റെ വീട്ടിലും ഉണ്ടെന്നും വ്യക്തമാക്കി. ആ ത്രാസ് ഇന്ന് മുതല്‍ ഉണ്ടാകില്ലെന്നും നടന്‍ പറയുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button