Kerala NewsLatest NewsLaw,Local NewsNewsTravel
നിയന്ത്രണം വിട്ട കാറ് റബ്ബര്‍ത്തോട്ടത്തിലേക്ക് മറിഞ്ഞു; 5 പേര്‍ക്ക് പരിക്ക്.
കോട്ടയം: കടപ്പാട്ടൂര്‍ പന്ത്രണ്ടാം മൈല്‍ ബൈപ്പാസില്‍ നിയന്ത്രണം വിട്ട കാറ് റബ്ബര്‍ത്തോട്ടത്തിലേക്ക് മറിഞ്ഞു. സംഭവത്തില്‍ കാറിലെ യാത്രക്കാരായ 5 പേര്‍ക്ക് പരിക്ക് പറ്റി.
പാമ്പാടി സ്വദേശികള്‍ സഞ്ചരിച്ചിരുന്ന കാറാണ് അപകടത്തില്‍ പെട്ടതെന്ന സൂചനയുണ്ട്. അതേസമയം ഡ്രൈവര്‍ ഉറങ്ങി പോയതാണ് അപകടത്തിന് കാരണമെന്നാണ് പാലാ പോലീസിന്റെ പ്രാഥമിക നിഗമനം.
കാറില്‍ 5 യാത്രക്കാരില്‍ 2 പേര്‍ സ്ത്രീകളായിരുന്നു. ഇതില്‍ ഒരു സ്ത്രീയ്ക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ട്. അപകടം നടന്നത് പുലര്‍ച്ചയായിരുന്നതിനാല്‍ സംഭവം പുറംലോകമറിയാന്‍ വൈകിയിരുന്നു.
തുടര്‍ന്ന് നാട്ടുകാരുടെയും ഫയര്‍ഫോയ്‌സിന്റെയും അവസരോചിത രക്ഷാപ്രവര്‍ത്തനത്തിലൂടെയാണ് ഇവരെ രക്ഷപ്പെടുത്തിയത്.