Kerala NewsLatest NewsNews
ശോഭയുടെ പിണക്കം മാറിയില്ലേ, ബി.ജെ.പി നേതൃ യോഗത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്നു

തൃശൂര്‍: നിയമസഭാ തെരെഞ്ഞെടുപ്പിന് മുന്നോടി ചേര്‍ന്ന ബി.ജെ.പി സംസ്ഥാന സമിതി യോഗത്തില്‍ നിന്ന് മുതിര്‍ന്ന നേതാവ് ശോഭ സുരേന്ദ്രന്‍ വിട്ടുനില്‍ക്കുന്നു. തൃശൂര്‍ ശ്രീശങ്കര ഓഡിറ്റോറിയത്തില്‍ നടക്കുന്ന യോഗത്തില്‍ നിന്നാണ് ശോഭ സുരേന്ദ്രന്‍ പങ്കെടുക്കാത്തത്.
പ്രശ്നങ്ങള്‍ പരിഹരിക്കാതെ യോഗത്തില്‍ പങ്കെടുക്കേണ്ടെന്ന നിലപാടാണ് ശോഭയുടേതെന്നാണ് റിപ്പോര്‍ട്ട്. അതേസമയം, ശോഭ സുരേന്ദ്രവുമായി യാതൊരു പ്രശ്നവുമില്ലെന്നാണ് സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍റെ വിശദീകരണം.
ജില്ല ജനറല്‍ സെക്രട്ടറി ഉപരി ഭാരവാഹികളാണ് ഇന്നത്തെ യോഗത്തില്‍ പങ്കെടുക്കുന്നത്. സംസ്ഥാനത്തിന്റെ ചുമതലയുള്ള സി.പി രാധാകൃഷ്ണന്‍ ഉള്‍പ്പെടെ ദേശീയ നേതാക്കളും സംസ്ഥാന സമിതിയില്‍ പങ്കെടുക്കും. കോവിഡിന് ശേഷം നടക്കുന്ന ആദ്യത്തെ സമ്ബൂര്‍ണ സംസ്ഥാന സമിതിയാണിത്.