CrimeEditor's ChoiceKerala NewsLatest NewsNationalNews
ആറ്റിങ്ങലിൽ 20 കോടിയുടെ കഞ്ചാവ് പിടിച്ചു.

തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങൽ കോരാണിയിൽ 20 കോടി വില വരുന്ന 500 കിലോ കഞ്ചാവ് എക്സൈസ് സംഘം പിടികൂടി. കണ്ടെയ്നർ ലോറിയുടെ ക്യാബിന് മുകളിൽ ഒളിപ്പിച്ചു കടത്തി കൊണ്ട് വന്ന കഞ്ചാവാണ് എക്‌സൈസ് പിടികൂടിയത്. സംഭവത്തിൽ ജാർഖണ്ഡ്,പഞ്ചാബ് സ്വദേശികളായ രണ്ടു പേരെ എക്സൈസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ചിറയിൻകീഴ് സ്വദേശിയായ ഒരാൾക്ക് കൈമാറാനാണ് കഞ്ചാവ് കൊണ്ടുവന്നത്. ഇയാളെ കുറിച്ചുള്ള വിവരങ്ങൾ എക്‌സൈസിനു ലഭിച്ചിട്ടുണ്ട്. കേരള വിപണിയിൽ 20 കോടിയോളം രൂപ വില വരുന്ന 500 കിലോ കഞ്ചാവാണ് എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് പിടികൂടിയിരിക്കുന്നത്. മൈസൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന കഞ്ചാവ് മാഫിയ ആണ് ആന്ധ്രയിൽ നിന്നും കഞ്ചാവ് എത്തിച്ച് തിരുവനന്തപുരം കോഴിക്കോട് ജില്ലകളിലെ വിവിധ പ്രദേശങ്ങളിൽ വിൽപ്പന നടത്തി വരുന്നത്.