Kerala NewsLatest NewsPoliticsUncategorized
പി സി ജോർജ്ജിന്റെ ആരോപണങ്ങളിൽ പരിഭവമില്ല; ഉമ്മൻചാണ്ടി

കോട്ടയം: പി സി ജോർജ്ജിന്റെ ആരോപണങ്ങളിൽ പരിഭവമില്ലെന്ന് ഉമ്മൻചാണ്ടി. ജോർജ്ജിന് എന്തും പറയാനുള്ള സ്വാതന്ത്ര്യമുണ്ട്. പി സി ജോർജ്ജിൻ്റെ മുന്നണി പ്രവേശനത്തിൽ തീരുമാനമെടുക്കേണ്ടത് യുഡിഎഫാണെന്നും ഉമ്മൻചാണ്ടി പറഞ്ഞു. താനാണ് യുഡിഎഫ് പ്രവേശനം നിഷേധിച്ചതെന്ന പ്രസ്താവന ജോർജ്ജിനെ ആരോ തെറ്റിദ്ധരിപ്പിച്ചതെന്നും ഉമ്മൻചാണ്ടി കൂട്ടിച്ചേർത്തു.
സീറ്റ് ചർച്ച ഉടൻ പൂർത്തിയാക്കും. ജോസഫ് വിഭാഗവുമായി തർക്കത്തില്ലെന്നും ഉമ്മൻചാണ്ടി പറഞ്ഞു. പിഎസ്‍സി ഉദ്യോഗാർത്ഥികളെ സർക്കാർ ദ്രോഹിക്കുകയാണ്. പകരം ലിസ്റ്റുമില്ല ലിസ്റ്റ് നീട്ടുന്നുമില്ല. ഉദ്യോഗാർത്ഥികളുമായി ചർച്ച നടത്താൻ അധികാരമുള്ള സമയത്ത് സർക്കാർ അത് ചെയ്തില്ല. ഇപ്പോഴത്തെ ചർച്ച കൊണ്ട് എന്താണ് കാര്യമെന്നും ഉമ്മൻചാണ്ടി ചോദിച്ചു. കോൺഗ്രസ് മുക്ത ഭാരതമെന്ന ബിജെപി ലക്ഷ്യം നടക്കാൻ പോകുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.