Editor's ChoiceGulfKerala NewsLatest NewsLocal NewsNationalNews
എം.എ. യൂസഫലി ഐസിഎം ഗവേണിംഗ് കൗണ്‍സിൽ വിദഗ്ധ സമിതി അംഗം.

ന്യൂഡല്‍ഹി/ ലുലു ഗ്രൂപ്പ് ചെയര്‍മാനും പ്രവാസി വ്യവസായിയുമായ എം.എ. യൂസഫലിയെ ഇന്ത്യന്‍ സെന്റര്‍ ഫോര്‍ മൈഗ്രേഷന്‍ (ഐസിഎം) ഗവേണിംഗ് കൗണ്‍സിലിന്റെ വിദഗ്ധ സമിതി അംഗമായി കേന്ദ്രസർക്കാർ നിയമിച്ചു.
കേന്ദ്രവിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യം യൂസഫലിയെ അറിയിച്ചത്. വിദേശകാര്യ മന്ത്രാലയം സെക്രട്ടറിയാണ് സമിതിയുടെ അധ്യക്ഷൻ.
വിദേശത്ത് തൊഴില്‍ അന്വേഷകരായി പോവുന്ന പ്രവാസികളെ സംബന്ധിച്ച നയപരമായ കാര്യങ്ങളില്‍ വിദേശകാര്യ മന്ത്രാലയത്തെ സഹായിക്കുന്ന സമിതിയായ ഐസിഎം-ൽ കേന്ദ്ര സാമ്പത്തിക മന്ത്രാലയം സെക്രട്ടറി, തൊഴില്‍ മന്ത്രാലയം സെക്രട്ടറി, ചെറുകിട ഇടത്തരം സംരംഭക മന്ത്രാലയം സെക്രട്ടറി എന്നിവർ അംഗങ്ങളാണ്.