സ്വർണ വ്യാപാരശാലകൾ ആഴ്ചയിൽ മൂന്നു ദിവസം തുറക്കാൻ അനുവദിക്കണo ; മുഖ്യമന്ത്രിക്ക് വ്യാപാരികളുടെ കത്ത്
തിരുവനന്തപുരം: സ്വർണ വ്യാപാരശാലകൾ ആഴ്ചയിൽ മൂന്നു ദിവസം തുറക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് വ്യാപാരികളുടെ കത്ത്. കോവിഡിനെ തുടർന്നുള്ള ലോക്ഡൗൺ പ്രമാണിച്ച് കഴിഞ്ഞ ഒരുമാസമായി സ്വർണാഭരണശാലകൾ അടഞ്ഞുകിടക്കുകയാണ്.
ചെറുതും വലുതുമായ പതിനയ്യായിരത്തോളം സ്വർണ വ്യാപാരികൾ അയ്യായിരത്തോളം സ്വർണാഭരണ നിർമ്മാണ സ്ഥാപനങ്ങൾ നൂറുകണക്കിന് ഹോൾ സെയിൽ വ്യാപാരികൾ ഹാൾ മാർകിംഗ് സെന്ററുകൾ മറ്റ് അനുബന്ധ സ്ഥാപനങ്ങൾ എന്നിവയെല്ലാം അടഞ്ഞുകിടക്കുകയാണ്.
സ്വർണ വ്യാപാരശാലകൾ തുറക്കാത്തതിനാൽ അനുബന്ധ മേഖലയിലടക്കമുള്ള ദിവസ വേതനക്കാരായ തൊഴിലാളികൾ അടക്കമുള്ളവർ പട്ടിണിയിലേക്ക് നീങ്ങുകയാണ്. വ്യാപാരശാലയിലെ ജീവനക്കാർ, നിർമ്മാണ മേഖലയിലെ സ്വർണപ്പണിക്കാർ, അനുബന്ധ മേഖലയിൽ പണിയെടുക്കുന്നവരടക്കം മൂന്നു ലക്ഷത്തോളം തൊഴിലാളികളാണ് ഈ മേഖലയിലുള്ളത്. 10 ലക്ഷത്തോളം ജനങ്ങളാണ് ഈ മേഖലയെ ആശ്രയിച്ചു ജീവിക്കുന്നത്.
നേരത്തെ മുഖ്യമന്ത്രി പ്രഖ്യാപിച്ച ഒരു മണിക്കൂർ തുറക്കാമെന്ന ഉത്തരവ് സ്വർണാഭരണ മേഖലയിൽ പ്രായോഗികമല്ലെന്നും ഓൺലൈൻ വ്യാപാരവും ഡോർ ഡെലിവറിയും സ്വർണ മേഖലയിൽ അഞ്ചു ശതമാനത്തിൽ താഴെ മാത്രമാണെന്നും കൂടാതെ അപ്രായോഗികവുമാണെന്നും വ്യാപാരികൾ പറയുന്നു.
സ്വർണ വ്യാപാര സ്ഥാപനങ്ങൾ തുറന്നെങ്കിൽ മാത്രമേ ജനങ്ങൾക്ക് പഴയ സ്വർണം വിറ്റഴിച്ച് ബാങ്ക് ബാധ്യതകളും മറ്റും തീർക്കാൻ കഴിയുകയുള്ളൂ. ഈ സാഹചര്യത്തിൽ ആഴ്ചയിൽ മൂന്നുദിവസമെങ്കിലും കോവിഡ് മാനദണ്ഡങ്ങളനുസരിച്ച് സ്വർണക്കടകൾ തുറന്നു പ്രവർത്തിപ്പിക്കാൻ അനുവദിക്കണമെന്നാണ് കത്തിലൂടെയുള്ള വ്യാപാരികളുടെ ആവശ്യം.
കത്തിന്റെ പൂർണരൂപം
ശ്രീ. പിണറായി വിജയൻ,
ബഹു. മുഖ്യമന്ത്രി,
വിഷയം :
സ്വർണ വ്യാപാരശാലകൾ ആഴ്ചയിൽ 3 ദിവസം തുറക്കാൻ അനുവദിക്കണം
സർ,
കോവിഡ് അടച്ചിടൽ മൂലം കേരളത്തിലെ സ്വർണാഭരണ ശാലകൾ കഴിഞ്ഞ ഒരു മാസത്തിലേറെയായി അടഞ്ഞുകിടക്കുകയാണ്. ചെറുതും വലുതുമായ പതിനയ്യായിരത്തോളം സ്വർണ വ്യാപാരികൾ, അയ്യായിരത്തോളം സ്വർണാഭരണ നിർമാണ സ്ഥാപനങ്ങൾ നൂറുകണക്കിന് ഹോൾ സെയിൽ വ്യാപാരികൾ, ഹാൾ മാർകിംഗ് സെന്ററുകൾ മറ്റ് അനുബന്ധ സ്ഥാപനങ്ങൾ എല്ലാം അടഞ്ഞുകിടക്കുകയാണ്.
സ്വർണ വ്യാപാരശാലകൾ തുറക്കാത്തതിനാൽ അനുബന്ധ മേഖലയിലടക്കമുള്ള ദിവസ വേതനക്കാരായ തൊഴിലാകളക്കമുള്ളവർ പട്ടിണിയിലേക്ക് നീങ്ങുകയാണ്. വ്യാപാരശാലയിലെ ജീവനക്കാർ, നിർമാണ മേഖലയിലെ സ്വർണപ്പണിക്കാർ, അനുബന്ധ മേഖലയിൽ പണിയെടുക്കുന്നവരടക്കം മൂന്നു ലക്ഷത്തോളം തൊഴിലാളികളാണ് ഈ മേഖലയിലുള്ളത്. 10 ലക്ഷത്തോളം ജനങ്ങളാണ് ഈ മേഖലയെ ആശ്രയിച്ചു ജീവിക്കുന്നത്.
കഴിഞ്ഞാഴ്ച ബഹു.മുഖ്യമന്ത്രി പ്രഖ്യാപിച്ച ഒരു മണിക്കൂർ തുറക്കാമെന്ന ഉത്തരവ് സ്വർണാഭരണ മേഖലയിൽ പ്രായോഗിമല്ലെന്നും, ഓൺലൈൻ വ്യാപാരവും ഡോർ ഡെലിവറിയും സ്വർണ മേഖലയിൽ അഞ്ചു ശതമാനത്തിൽ താഴെ മാത്രമാണെന്നും അത് അപ്രായോഗികവുമാണ്.
സ്വർണ വ്യാപാര സ്ഥാപനങ്ങൾ തുറന്നെങ്കിൽ മാത്രമേ ജനങ്ങൾക്ക് പഴയ സ്വർണം വിറ്റഴിച്ച് ബാങ്ക് ബാധ്യതകളും മറ്റും നിറവേറ്റേണ്ടതായിട്ടുള്ളത് വളരെ അത്യാവശ്യവുമാണ്.സർകാരിലേക്ക് സ്വർണ മേഖലയിൽ നിന്നുള്ള നികുതി വരുമാനത്തിലും കാര്യമായ ഇടിവുണ്ടാകും. ആകെയാൽ ഈ സാഹചര്യങ്ങൾ കണക്കിലെടുത്ത് സ്വർണാഭരണശാലകൾ ആഴ്ചയിൽ മൂന്നു ദിവസമെങ്കിലും കോവിഡ് മാനദണ്ഡങ്ങളനുസരിച്ച് തുറന്നു പ്രവർത്തിക്കാൻ അനുവദിക്കണമെന്ന് അഭ്യർഥിക്കുന്നു.
വിശ്വസ്തതയോടെ,
ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർചന്റ്‌സ് അസോസിയേഷൻ(AKGSMA) സംസ്ഥാന കമിറ്റി.
ഡോ.ബി ഗോവിന്ദൻ, പ്രസിഡന്റ്,
കെ സുരേന്ദ്രൻ, ജനറൽ സെക്രടറി,
അഡ്വ. എസ് അബ്ദുൽ നാസർ,
ട്രഷറർ