മന്ത്രി ശശീന്ദ്രന്റെ വീട്ടിലെ രഹസ്യ യോഗം വിവാദമായി, ശശീന്ദ്രനെ തള്ളി പീതാംബരന്

തിരുവനന്തപുരം/ മന്ത്രി എ.കെ. ശശീന്ദ്രന്റെ വീട്ടിൽ നടന്ന എൻ സി പി രഹസ്യ രോഗം വിവാദമായി. ശശീന്ദ്രന്റെ വീട്ടില്‍ നടന്നത് ഗ്രൂപ്പ് യോഗം ആയിരുന്നുവെന്ന് എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ ടി.പി പീതാംബരന് മാസ്റ്റര്‍ ഒരു ന്യൂസ് ചാനലിനോട് പറഞ്ഞു. പാർട്ടിയിൽ ഗ്രൂപ്പുള്ള നേതാവാണ് ശശീന്ദ്രനെന്നും, നിലവിലുള്ള സാഹചര്യത്തിൽ ഇതിന്റെ ആവശ്യം ഉണ്ടായിരുന്നില്ലെന്നും ടി. പി. പീതാംബരന് തുറന്നടിക്കുകയുണ്ടായി.
എന്‍സിപിയില്‍ ആഭ്യന്തര പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി ജനുവരി 23 ന് ദേശീയ അധ്യക്ഷന്റെ സാന്നിധ്യത്തില്‍ യോഗം നടക്കാനിരിക്കെയാണ് ആണ് മന്ത്രി എ. കെ. ശശീന്ദ്രന്റെ വീട്ടില്‍, ശശീന്ദ്രൻ അനുകൂലികൾ ഒത്തുകൂടുന്നത്. തദ്ദേശ തെരഞ്ഞെടുപ്പിൽ പാർട്ടിക്കുണ്ടായ അവഗണയുടെ പേരിൽ ഉണ്ടായ ചർച്ചകളായിരുന്നു മുഖ്യ വിഷയം എങ്കിലും,നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ തന്റെ ഗ്രൂപ്പിൽ പെട്ടവർക്ക് സീറ്റ് ഉറപ്പിക്കുക എന്നതായിരുന്നു ഗ്രൂപ് യോഗത്തിന്റെ മുഖ്യ ലക്ഷ്യം.
യോഗത്തില്‍ എടുത്ത തീരുമാനത്തില്‍ പുതുമയില്ലെന്നും ഇടതു മുന്നണിയില്‍ തുടരുക എന്നത് പാര്‍ട്ടി നേരത്തെ എടുത്ത തീരുമാനം ആയിരുന്നു എന്നും പീതാംബരന് വ്യക്തമാക്കിയിട്ടുണ്ട്. തുടർ ഭരണം കിട്ടിയാൽ മന്ത്രിക്കസേരയാണ് യോഗലക്ഷ്യമെന്ന വാർത്തകളും പുറത്ത് വരുന്നുണ്ട്. അതേസമയം, പാര്‍ട്ടിയില്‍ ശശീന്ദ്രന് വിഭാഗവും ടി. പി. പീതാംബരന് വിഭാഗവും തമ്മിലുള്ള പോര് രൂക്ഷമായിരിക്കുകയാണ്.