മധുരം പോലെ ഓർമ്മിക്കാൻ ചോക്ലേറ്റ് ദിനം ; ജൂലൈ 7 വേൾഡ് ചോക്ലേറ്റ് ഡേ

പിണക്കത്തിലും ഇണക്കത്തിലും സന്തോഷത്തിലും എല്ലാം ഒരുപോലെ,, പങ്കാളിയാകുന്ന, കുട്ടികൾ മുതൽ മുതിർന്നവർ വരെ ഒരുപോലെ ഇഷ്ടപ്പെടുന്ന, വായിൽ അലിഞ്ഞുപോകുന്ന, എണ്ണിയാൽ പോലും തീരാത്ത അത്രയും വിഭവങ്ങളിൽ ഒഴിച്ചുകൂടാൻ ആവാത്ത നമ്മുടെ ചോക്ലേറ്റിനും ഉണ്ട് ഒരു ദിവസം. അതെ നിങ്ങൾ ഒരു ചോക്ലേറ്റ് പ്രേമി ആണോ? എങ്കിൽ ആഘോഷിക്കാൻ ഇതാണ് ആ യഥാർത്ഥ ദിവസം . ഇന്നാണ് ജൂലൈ 7 വേൾഡ് ചോക്ലേറ്റ് ഡേ.
ഫെബ്രുവരി 14 നോട് അനുബദ്ധിച്ചു ഉള്ള ചോക്ലേറ്റ് ഡേ പ്രണയവുമായി ബന്ധപ്പെട്ട ദിവസം ആണെങ്കിൽ ജൂലൈ 7 ചരിത്രത്തിന്റെ ഭാഗമായാണ് ആഘോഷിക്കുന്നത്. ഏ. ഡി 1550 ൽ യൂറോപ്പിലേക്ക് ചോക്ലേറ്റ് ആദ്യമായി കൊണ്ടുവന്നതിനാൽ ആണ് ഈ ദിവസം ചോക്ലേറ്റ് ഡേ ആയി ആഘോഷിക്കുന്നത്. 3500 വർഷം നീണ്ട രൂപ മാറ്റത്തിലൂടെയാണ് നമ്മൾ ഇന്ന് കാണുന്ന ഇത്രയും മധുരം ഉള്ള ചോക്ലേറ്റ് പല രൂപത്തിലും ആകൃതിയിലും നമ്മുടെ മുന്നിൽ എത്തിയത്. മായന്‍ വംശജരാണ് കൊക്കോപരിപ്പ് ആദ്യമായി ഉപയോഗിച്ചത്. ഏ. ഡി 400 കളിൽ ” ഫുഡ് ഓഫ് ഗോഡ് ” എന്ന് അറിയപ്പെട്ടിരുന്ന ഒരു ഡ്രിങ്ക് ആയിട്ടാണ് ഈ കൊക്കോയെ ഉപയോഗിച്ചിരുന്നത്. ഉണങ്ങിയ കൊക്കോ പൊടിച്ചശേഷം പട്ടയും കുരുമുളകും ചേർത്ത വെള്ളത്തിൽ അലിയിച്ചു കുടിക്കുകയായിരുന്നു പതിവ്. ഏ. ഡി 1600 ൽ ഫ്രഞ്ച് ചക്രവർത്തിയായ ലൂയി പതിമൂന്നാമത്തെ വിവാഹ സൽക്കാര വേളയിൽ ചോക്ലേറ്റ് സമ്മാനമായി ലഭിച്ചതോടെയാണ് ചോക്ലേറ്റ് യൂറോപ്പിൽ പ്രസക്തി വർദ്ധിച്ചു തുടങ്ങിയത്.
മിട്ടായി കൊതിയാന്മാരായ നമ്മളിൽ പലരുടെയും ആശങ്കയാണ് ചോക്ലേറ്റ് ശരീരഭാരം കൂട്ടാനും പല്ലിന്റെ ആരോഗ്യം മോശമാകാനും രക്തത്തിൽ ഷുഗർ ന്റെ അളവ് വർദ്ധിക്കാനും ചിലപ്പോൾ കാരണമായേക്കാം എന്നുള്ളത് അതുകൊണ്ട് തന്നെ മനസ്സില്ല മനസ്സോടെ ചോക്ലേറ്റ് വേണ്ടെന്ന് വയ്ക്കേണ്ട ചില സാഹചര്യവും ഉണ്ടാകുന്നു. എന്നാൽ വലിയ ആശങ്കപ്പെടേണ്ടതില്ല ചോക്ലേറ്റിൽ ധാരാളം പോഷക ഗുണങ്ങളും അടങ്ങിയിട്ടുള്ളവായാണ്. പ്രത്യേകിച്ച് ഡാർക്ക് ചോക്ലേറ്റ് മഗ്നീഷ്യം, സിങ്ക്, ആന്റി ഓക്സിഡന്റ സ് എന്നിവയുടെ കലവറ യാണ്. 75 മുതൽ 80% വരെ കോകോ അടങ്ങിയ 100 ഗ്രാം ഡാർക്ക് ചോക്ലേറ്റ് ബാറിൽ നാരുകൾ, ഇരുമ്പ്, മഗ്നീഷ്യം, കോപ്പർ, എന്നിവ അടങ്ങിയിരിക്കുന്നു. ഡാർക്ക് ചോക്ലേറ്റ് കഴിക്കുന്നത് രക്തസമ്മർദ്ദം നിയന്ത്രിക്കാനും, മാനസിക സമ്മർദ്ദം കുറക്കുന്നതിനും, ചർമ്മ ആരോഗ്യത്തിനും എല്ലാം സഹായിക്കും എന്ന് കണ്ടെത്തിയിട്ടുണ്ട്.
എന്നാൽ ഈ ചോക്ലേറ്റ് വില്ലൻ ആകുന്നത് നിങ്ങളുടെ പൊന്നോമന മൃഗങ്ങൾക്കാണ് നായ്ക്കൾക്കും പൂച്ചകൾക്കും അവയുടെ ജീവൻ എടുക്കുവാൻ തന്നെ ഈ ചോക്ലേറ്റ് കാരണമായേക്കാം. ഇതിന് കാരണം ചോക്ലേറ്റിലെ തീയോ ബ്രോമിൻ എന്ന ഘടകം മനുഷ്യനെ ദഹിപ്പിക്കാൻ സാധിക്കുന്നതുപോലെ മൃഗങ്ങൾക്ക് സാധിക്കില്ല എന്നതുകൊണ്ടാണ്.
ചെറിയ ഒരു ചോക്ലേറ്റിൽ വലിയ സന്തോഷം ഒളിഞ്ഞിരിക്കുന്ന ഒന്നാണ്. അതിന് പ്രത്യേകദിവസം വേണമെന്നില്ല പക്ഷേ ഈ ദിവസം ഒരു ഓർമപ്പെടുത്തൽ കൂടി ആണ്. ചോക്ലേറ്റ് ഒരു ഭക്ഷണം മാത്രം അല്ല അതൊരു വികാരം കൂടിയാണ് അതിന്റെ ഒരു ദിനം മാത്രമാകാതെ ഓരോ നിമിഷവും മധുരമുള്ള ആഘോഷമാകട്ടെ.