Latest NewsNationalNewsUncategorized
കന്യാകുമാരിയിലെ ബോട്ട് യാത്രക്ക് കളക്ടർ അനുമതി നിഷേധിച്ചു; രാഹുൽ ഗാന്ധി തിരുവനന്തപുരത്തെത്തി

തിരുവനന്തപുരം: രാഹുൽ ഗാന്ധി തിരുവനന്തപുരത്ത് കോൺഗ്രസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തുന്നു. കന്യാകുമാരിയിൽ നടത്താനിരുന്ന ബോട്ട് യാത്രക്ക് ജില്ലാ കളക്ടർ അനുമതി നിഷേധിച്ചതിന് പിന്നാലെയാണ് രാഹുൽഗാന്ധി കേരളത്തിലേക്ക് തിരികെ വന്നത്. തെരഞ്ഞെടുപ്പ് മാനദണ്ഡം പാലിക്കുന്നില്ലെന്ന് ചൂണ്ടികാട്ടിയാണ് നടപടി.
അഞ്ച് പേരിൽ കൂടുതൽ ബോട്ടിൽ അനുവദിക്കാനാകില്ലെന്ന് കളക്ടർ പറഞ്ഞു. രാഹുൽ ഗാന്ധിയുടെ ബോട്ടിനെ മറ്റ് 12 ബോട്ടുകളാണ് അനുഗമിക്കാൻ തയാറാക്കിയിരുന്നത്. ഇതോടെ ബോട്ട് യാത്ര റദ്ദാക്കി. ഇതിന് ശേഷം രാഹുൽ ഗാന്ധി നഗർകോവിലിലേക്കും ഇവിടെ നിന്ന് തിരുവനന്തപുരത്തേക്കും മടങ്ങി. തിരുവനന്തപുരത്ത് എത്തിയ അദ്ദേഹം മുതിർന്ന കോൺഗ്രസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തുകയാണ്.