Kerala NewsNewsSabarimala

മിഥുനമാസ പൂജകള്‍ക്കായി ശബരിമല നട 14 ന് ഞായറാ‍ഴ്ച തുറക്കും,അയ്യപ്പഭക്തര്‍ക്ക് ദർശനം ഉണ്ടാവില്ല.

മിഥുനമാസ പൂജകള്‍ക്കായി ശബരിമല നട ഈ മാസം14 ന് ഞായറാ‍ഴ്ച തുറക്കും. 14 ന് വൈകിട്ട് 5 മണിക്ക് ക്ഷേത്ര തന്ത്രി കണ്ഠരര് മഹേഷ് മോഹനനരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ മേല്‍ശാന്തി സുധീര്‍ നമ്പൂതിരി ക്ഷേത്ര ശ്രീകോവില്‍ നട തുറന്ന് ദീപങ്ങള്‍ തെളിക്കും.
ഉപദേവതാ ക്ഷേത്രങ്ങളിലെ നടകളും തുറന്ന് വിളക്കുകള്‍ തെളിക്കും. നട തുറക്കുന്ന ദിവസം പതിവ് പൂജകള്‍ ഒന്നും ഉണ്ടാവില്ല. 15 ന് ആണ് മിഥുനം ഒന്ന്. അന്നേദിവസം പുലര്‍ച്ചെ തിരുനട തുറന്ന് നിര്‍മ്മാല്യദര്‍ശനവും അഭിഷേകവും നടത്തും. മണ്ഡപത്തില്‍ ഗണപതിഹോമം നടക്കും. കോവിഡ് 19 ന്‍റെ പശ്ചാത്തലത്തിലുള്ള ലോക്ക്ഡൗണ്‍ കണക്കിലെടുത്ത് ഈ മാസപൂജ സമയത്തും നട തുറന്നിരിക്കുന്ന അഞ്ച് ദിവസങ്ങളിലും പതിവ് പൂജകളും ചടങ്ങുകളും മാത്രമെ ഉണ്ടാവൂ. അയ്യപ്പഭക്തര്‍ക്ക് ദർശനം ഉണ്ടാവില്ല.
ഉദയാസ്തമനപൂജ, നെയ്യഭിഷേകം, കളഭാഭിഷേകം, പടിപൂജ, പുഷ്പാഭിഷേകം, സഹസ്രകലശാഭിഷേകം തുടങ്ങിയ പ്രത്യേക പൂജകള്‍ ഈ ദിവസങ്ങളില്‍ ഉണ്ടാവുകയില്ല. മിഥുന മാസ പൂജകള്‍ പൂര്‍ത്തിയാക്കി 19 ന് രാത്രി ഹരിവരാസനം പാടി ശബരിമല ശ്രീകോവില്‍ നട അടയ്ക്കും.
ജൂലൈമാസം 15 മുതല്‍ 20 വരെയായിരിക്കും കര്‍ക്കിടകമാസ പൂജകള്‍ ഉണ്ടാവുക.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button