Kerala NewsNationalNewsUncategorized

മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയും, ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് മുഹമ്മദ് റിയാസും വിവാഹിതരാകുന്നു.

രണ്ടുപേരുടെയും രണ്ടാം വിവാഹമാണിത്,

വിവാഹ രജിസ്ട്രേഷന്‍ കഴിഞ്ഞു

മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയും ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് മുഹമ്മദ് റിയാസും വിവാഹിതരാകുന്നു. അടുത്ത ബന്ധുക്കളും സുഹൃത്തുകളും മാത്രം പങ്കെടുക്കുന്ന ലളിതമായ ചടങ്ങായിരിക്കും വിവാഹം നടക്കുക. സ്പെഷ്യൽ മാര്യേജ് ആക്ട് പ്രാകരം വിവാഹ രജിസ്ട്രേഷൻ കഴിഞ്ഞു. ഈ മാസം 15ന് തിരുവനന്തപുരത്ത് വച്ചാകും വിവാഹം എന്നാണ് വിവരം. വിവാഹം എവിടെ വെച്ചാണെന്ന് കാര്യം ഇനിയും സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. തീയതി ഔദ്യോഗികമായി പിന്നീട് അറിയിക്കുന്നാണ് മുഹമ്മദ് റിയാസ് പറഞ്ഞിട്ടുള്ളത്. വീണയും,മുഹമ്മദ് റിയാസും തമ്മിൽ കഴിഞ്ഞ കുറച്ചുകാലമായി അടുപ്പത്തിലായിരുന്നു. പിണറായി വിജയന്റെ മകള്‍ വീണ ബാംഗ്ലൂരില്‍ ഐ.ടി രംഗത്ത് പ്രവര്‍ത്തിക്കുകയാണ്.

എസ്എഫ്ഐയിലൂടെ ഇടതുരാഷ്ട്രീയത്തിലേക്ക് കടന്നുവന്ന നേതാവാണ് 43 കാരനായ മുഹമ്മദ് റിയാസ്. 2009ൽ കോഴിക്കോട് നിന്ന് ലോക്‌സഭയിലേക്ക് മത്സരിച്ച് എംകെ രാഘവനോട് 838 വോട്ടിന് പരാജയപ്പെട്ട മുഹമ്മദ് റിയാസ് ഐപിഎസ് ഉദ്യോഗസ്ഥനായിരുന്ന പി എം അബ്ദുൽ ഖാദറിന്റെ മകനാണ്. മുഹമ്മദ് റിയാസിന്റെ സ്കൂൾ വിദ്യാഭ്യാസം കോഴിക്കോട് സെന്റ് ജോസഫ് ബോയ്സ് ഹൈസ്കൂളിലായിരുന്നു . പിന്നീട് ഫറുഖ് കോളജിൽ പ്രീഡിഗ്രിക്ക് ചേർന്നു. ഇതേ കോളജിൽ നിന്ന് ബികോം പാസായി. തുടർന്ന് കോഴിക്കോട് ലോ കോളജിൽ നിന്ന് നിയമബിരുദവും നേടി. 2007-12 വരെ ഡിവൈഎഫ്ഐ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വം വഹിച്ചു. 2010- 16 കാലഘട്ടത്തിൽ സംസ്ഥാന വൈസ് പ്രസിഡന്റ്, ജോയിന്റ് സെക്രട്ടറി പദവികൾ വഹിച്ചു. 2016ൽ ദേശീയ ജോയിന്റ് സെക്രട്ടറിയായി.
2017ലാണ് ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റാകുന്നത്.
പിണറായി വിജയന്റെയും കമല വിജയന്റെയും മൂത്തമകളായ വീണ ബംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന എക്സാലോജിക് സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ ഡയറക്ടറാണ്. എട്ടു വർഷത്തോളം ഒറാക്കിളില്‍ ജോലി ചെയ്തു. പിന്നീട് ആർ പി ടെക് സോഫ്റ്റ് എന്ന കമ്പനിയുടെ സിഇഒ ആയിരുന്നു. കോയമ്പത്തൂർ അമൃത വിശ്വവിദ്യാപീഠം കോളജിലായിരുന്നു വീണയുടെ പഠനം. വീണയുടെയും മുഹമ്മദ് റിയാസിന്റെയും രണ്ടാം വിവാഹമാണിത്. 2002ൽ പട്ടാമ്പി സ്വദേശിയെ വിവാഹം ചെയ്ത മുഹമ്മദ് റിയാസ് 2005 ൽ വിവാഹ മോചനം നടത്തി. ഇതിൽ രണ്ടുമക്കളുണ്ട്. ഇരുവരുടേയും രണ്ടാം വിവാഹമാണിത്. മുന്‍ വിവാഹബന്ധം വേര്‍പെടുത്തിയിരുന്നു. മൂന്നുവർഷം മുൻപാണ് വീണ വിവാഹമോചിതയാകുന്നത്. ഇതിൽ ഒരു കുട്ടിയുണ്ട് വീണക്ക്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button