CrimeNationalNews

മുന്‍ രഞ്ജി താരം ജയമോഹന്‍ തമ്പിയുടെ മരണം കൊലപാതകം,മകന്‍ അശ്വിന്‍ അറസ്റ്റിലായി.

മുന്‍ രഞ്ജി താരവും കേരള ക്രിക്കറ്റ് ടീം അംഗവും എസ്.ബി.ടി.യില്‍ ഡി.ജി.എമ്മും ആയിരുന്ന ജയമോഹന്‍ തമ്പിയുടെ മരണം കൊലപാതകമെന്ന് പോലീസ്. ജയമോഹന്‍ തമ്പിയെ മകന്‍ തളളിയിടുകയായിരുന്നു എന്നാണു പോലീസ് പറയുന്നത്. നെറ്റിയിലെ ആഴമുളള മുറിവാണ് മരണകാരണമായത്. സംഭവത്തില്‍ മകന്‍ അശ്വിനെ തിരുവനന്തപുരത്ത് പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

തിങ്കളാഴ്ച രാവിലെയാണ് തിരുവനന്തപുരം മണക്കാട് പറമ്പിൽ നഗറില്‍ ഹൗസ് നമ്പർ എച്ച്‌ 18 ആശ്വാസില്‍ ജയമോഹന്‍ തമ്പി 64 നെ മരിച്ചനിലയില്‍ കാണുന്നത്. തിങ്കളാഴ്ച രാവിലെ മുതല്‍ വീട്ടില്‍ നിന്ന് ദുര്‍ഗന്ധം പടര്‍ന്നതിനെ വീടിന് മുകളില്‍ വാടകക്ക് താമസിക്കുന്നവര്‍ നടത്തിയ പരിശോധയിലാണ് ജയമോഹന്‍ തമ്പിയെ ഹാളില്‍ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ഫോര്‍ട്ട് പോലീസെത്തി മൃതദേഹം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേയ്ക്ക് മാറ്റുകയായിരുന്നു.

ഇതേസമയം വീട്ടില്‍ മൂത്തമകന്‍ അശ്വിന്‍ ഉണ്ടായിരുന്നെങ്കിലും ഇയാള്‍ അച്ഛന്റെ മരണമോ, ദുര്‍ഗന്ധമോ അറിഞ്ഞില്ലെന്നാണ് പറഞ്ഞിരുന്നത്. അശ്വിന്‍ മദ്യപിച്ച്‌ അബോധാവസ്ഥയിലായിരുന്നുവെന്ന് പോലീസ് പറയുന്നു. അയല്‍വാസികളാണ് മുറിയില്‍ കിടന്നുറങ്ങിയ ഇയാളെ വിളിച്ചുണര്‍ത്തിയത്. ജൂനിയര്‍ തലം മുതൽ തന്നെ ക്രിക്കറ്റ്റ് ടീമുകളിൽ സംസ്ഥാനത്തിനുവേണ്ടി മികച്ച പ്രകടനം നടത്തിയിട്ടുള്ള, ജയമോഹന്‍ തമ്പി, എസ്.ബി.ടി.യില്‍ ഔദ്യോഗികജീവിതം തുടങ്ങിയ ശേഷം, ബാങ്ക് ടീമിനുവേണ്ടിയും ദേശീയ ടൂര്‍ണമെന്റുകളില്‍ പങ്കെടുത്തിട്ടുണ്ട്. എസ്.ബി.ടി. ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനുമായിരുന്നു. ആലപ്പുഴ സ്വദേശിയായ ജയമോഹന്‍ 1982-84 കാലഘട്ടത്തില്‍ കേരളത്തിന്റെ രഞ്ജി ട്രോഫി താരമായിരുന്നു. ടീമില്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായിരുന്നു അദ്ദേഹം. മെഡിക്കല്‍ കോളേജില്‍ മൃതദേഹപരിശോധന നടത്തിയശേഷം ബന്ധുക്കള്‍ക്ക് മൃതദേഹം വിട്ടുനല്‍ക്കുകയായിരുന്നു. ഭാര്യ: പരേതയായ അനിത. എസ്.ബി.ഐ ജീവനക്കാരനായ ആഷിക് മോഹനാണ് മറ്റൊരു മകന്‍. മരുമക്കള്‍: മേഘ, ജൂഹി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button