News

രമ്യ ഹരിദാസ്എം.പിക്ക് നേരെ സൈ​ബ​ര്‍ ആക്രമണം

.

രമ്യ ഹരിദാസ്​ എം.പിക്കെതിരെ അപകീര്‍ത്തിപ്പെടുത്തി ഫേസ് ബുക്കിൽ പോസ്​റ്റിട്ട ​ പറമ്പിക്കുളം സ്​റ്റേഷനിലെ സിവില്‍ പൊലീസ് ഓഫിസര്‍ ദിനൂപിനെതിരെ കൊല്ലങ്കോട് police കേസെടുത്തു. ജില്ല പൊലീസ് മേധാവിക്ക്​ നല്‍കിയ പരാതിയിലാണ്​ നടപടി ഉണ്ടായത്.
സ്ത്രീത്വത്തെ അപമാനിക്കല്‍, അപകീര്‍ത്തി പ്രചാരണം, സമൂഹമാധ്യമ ദുരുപയോഗം എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസ്​.എം​പി​യെ ഫേ​സ്ബു​ക്ക് വ​ഴി അ​പ​മാ​നി​ച്ച വ​ട​ക്കാ​ഞ്ചേ​രി സ്വ​ദേ​ശി മു​ന്ന മു​നാ​റ​ക്, ഈ ​പോ​സ്റ്റ് ഷെ​യ​ര്‍ ചെ​യ്ത സ​ന്തോ​ഷ്, ഹ​രി​ത, റെ​നി​ല്‍, ഹ​രി എ​ന്നി​വ​ര്‍​ക്കെ​തി​രെ എം​പി ആ​ല​ത്തൂ​ര്‍ സ്റ്റേ​ഷ​നി​ല്‍ രമ്യ ഹരിദാസ്​ എം.പി പ​രാ​തി ന​ല്‍​കി​യി​ട്ടു​ണ്ട്. ത​നി​ക്കെ​തി​രെ സി​പി​എം സൈ​ബ​ര്‍ സം​ഘം സ​മൂ​ഹ​മാ​ധ്യ​മം വ​ഴി തു​ട​ര്‍​ച്ച​യാ​യി ഹീ​ന​മാ​യ വ്യ​ക്തി​ഹ​ത്യ ന​ട​ത്തു​ന്ന​താ​യി എം​പി പ​രാ​തി​യി​ല്‍ ആരോപിച്ചിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button