സ്വര്‍ണക്കടത്ത് കേസിൽ കേസില്‍ എം. ശിവങ്കരനെ എന്‍.ഐ.എ ചോദ്യം ചെയ്യുന്നു.

സ്വര്‍ണക്കടത്ത് കേസിൽ കേസില്‍ കേരള മുഖ്യ മന്ത്രി പിണറായി വിജയൻറെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം. ശിവങ്കരനെ എന്‍.ഐ.എ ചോദ്യം ചെയ്യുന്നു. തിരുവനന്തപുരം പൊലീസ് ക്ലബ്ബിലേക്ക് വിളിച്ച് വരുത്തിയാണ് ചോദ്യം ചെയ്യുന്നത്.
അതേസമയം, സ്വർണ്ണ കടത്തു കേസിൽ യു.എ.ഇ ഇന്ത്യക്കു കൈമാറാൻ ഇരിക്കുന്ന ഫൈസൽ ഫരീദിനെ രക്ഷിക്കാൻ കള്ളക്കടത്തു ലോബി ശ്രമം നടത്തുന്നതായി റിപ്പോർട്ടുകൾ പുറത്ത് വരുന്നു. ഇപ്പോൾ യു.എ .ഇ പോലീസിന്റെ കസ്റ്റഡിയിൽ ഉള്ള ഫരീദിന്റെ കൈമാറ്റം വൈകിപ്പിക്കുന്നതിനുള്ള ശ്രമങ്ങളാണ് ദുബൈയിൽ സജീവമായിട്ടുള്ളത്. ഇതിന്റെ ഭാഗമായി ഫരീദിനെതിരെയുള്ള ചെക്ക് കേസുകൾ സജീവമാക്കാൻ ശ്രമം തുടങ്ങിയെന്നാണ് റിപ്പോർട്ട്. നാലോളം ചെക്ക് തട്ടിപ്പു കേസുകളും വഞ്ചന കേസുകളുമാണ് ഫരീദിന്റെ പേരിൽ യു എ ഇ യിൽ ഉള്ളത്. ഇത് ഉയർത്തി കാട്ടി കൈമാറ്റം വൈകിപ്പിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നതായിട്ടാണ് വിവരം. ചെക്ക് കേസുകൾ തീരുന്നതു വരെ ഫരീദിനെ യു.എ.ഇ യിൽ നിർത്താനല്ല ശ്രമങ്ങൾ ആണ് നടക്കുന്നത്. സാധരണ സാമ്പത്തിക കുറ്റവാളികളെ കേസ്സു തീരുന്നതു വരെ രാജ്യം വിടാൻ യു.എ.ഇ സമ്മതിക്കാറില്ല. ഈ പ്രാദേശിക നിയമത്തിന്റെ ചുവടു പിടിച്ചാണ് ഫരീദിന്റെ സഹായികൾ കരുക്കൾ നീക്കുന്നത്.
പ്രമാദമായ കാസർഗോഡ് ഹംസ വധ കേസിലെ പ്രധാന പ്രതി പാകിസ്ഥാനി എന്നറിയപ്പെടുന്ന അബ്ദുൽ റഹ്മാൻ ഇപ്പോളും ദുബായിൽ കഴിയുന്നത് ഇതേ ചെക്ക് കേസിന്റെ ബലത്തിലാണ്. ഇന്ത്യയിലേക്കുള്ള കൈമാറ്റം തടയാനായി കള്ളക്കടത്തുകാരുടെ അടുപ്പക്കാർ തന്നെ മനപൂർവ്വം ചെക്ക് കേസ്സുകൾ കൊടുത്ത് നിയമ നടപടികൾ വൈകിപ്പിക്കുന്ന കുറുക്കു വഴികൾ ആണ് പിന്തുടരാറുള്ളത്.