NationalNews

രാജ്യത്ത് കോവിഡ് ബാധിതർ 2 ലക്ഷത്തിലേക്ക്.

രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം രണ്ട് ലക്ഷത്തിലേക്ക്. 198,370 പേരാണ് ഇതുവരെ രാജ്യത്ത് വൈറസ് ബാധിതരായത്. മരണം 5500 കവിഞ്ഞു. 24 മണിക്കൂറിനിടെ 8392 പുതിയ കൊവിഡ് രോഗികളും 230 മരണവും രാജ്യത്തുണ്ടായി. നിലവില്‍ 93,​322 പേരാണ് ചികിത്സയിലുള്ളത്. ഞായറാഴ്ച മാത്രം100180 സാമ്പിളുകൾ പരിശോധിച്ചു. രാജ്യത്തെ രോഗമുക്തി നിരക്ക് ഉയർന്ന് 48.19 % ൽ എത്തി. മരണ നിരക്ക് 2.83% ലേക്ക് താഴ്‍ന്നു. അണുബാധയുടെ ഉറവിടം കണ്ടെത്താൻ കഴിയാത്ത നിരവധി കേസുകൾ ഉണ്ടെന്നും സമൂഹ വ്യാപനം ഉണ്ടായതായും ഒരുവിഭാഗം ആരോഗ്യവിദഗ്ധർ ആവർത്തിക്കുന്നുണ്ട്.
കോവിഡ് കേന്ദ്രങ്ങളായി തുടരുന്ന ഏഴ് സംസ്ഥാനങ്ങളും വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ നിലനിൽക്കുന്ന ആശങ്ക തുടരുകയാണ്. ഏപ്രിൽ 30 വരെ കണ്ടെത്തിയ 40,184 കേസുകളിൽ 17,759 കേസുകളിൽ അണുബാധയുടെ ഉറവിടം ഇതുവരെ കണ്ടെത്താനായിട്ടില്ല. ഇത് 44.2% വരും. അതിനാൽ സമൂഹ വ്യാപനം ഉണ്ടായിട്ടുണ്ട് എന്നാണ് ആരോഗ്യ വിദഗ്ദ്ധർ അവകാശപ്പെടുന്നത്.

അതേസമയം, മഹാരാഷ്ട്രയിൽ രോഗികൾ 70,000വും, ഡൽഹിയിൽ 20,000 കവിഞ്ഞു. മഹാരാഷ്ട്രയിൽ 2,361 പുതിയ കേസും, 76 മരണവും, പുതുതായി റിപ്പോർട്ട് ചെയ്തിരുണ്ട്. ഇതോടെ ആകെ കേസ് 70,013 ഉം മരണം 2,362 കടന്നു. മുംബൈയിൽ ആകെ കേസ് 41,099 ഉം, മരണം 1,319 ഉം ആയി. ധാരാവിയിൽ 34 പുതിയ കേസ് റിപ്പോർട്ട് ചെയ്യപ്പെട്ടു. ഡൽഹിയിൽ 990 പുതിയ കേസും 12 മരണവും തിങ്കളാഴ്ച ഉണ്ടായി. ആകെ കേസുകൾ 20,834 ഉം, മരണം 523 ഉം കടന്നു. രാജ്യത്ത് കോവിഡ് 19 തീവ്രമായി ബാധിച്ച സംസ്ഥാനങ്ങളുടെ പട്ടികയില്‍ രണ്ടാം സ്ഥാനമാണ് തമിഴ്‌നാടിന്. സ്രവപരിശോധന നടത്തുന്നതിനായി 72 പരിശോധനാകേന്ദ്രങ്ങളാണ് സംസ്ഥാനത്തുള്ളത്. അതില്‍ 29 ഉം സ്വകാര്യ ലാബുകളാണ്. തമിഴ്‌നാട്ടില്‍ തിങ്കളാഴ്ച റിപ്പോര്‍ട്ട് ചെയ്തത് 1162 കോവിഡ് കേസുകള്‍ ആണ്. 11 പേര്‍ മരിച്ചു. ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം 23,495 ആയി ഉയര്‍ന്നു. 184 പേരാണ് മരിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button