News

രാജ്യത്ത് കോവിഡ് രോഗികൾ കുതിക്കുന്നു.

രാജ്യത്ത് കോവിഡ് സ്ഥിരീകകരിക്കപ്പെടുന്നവരുടെ എണ്ണം മുകളിലേക്ക് കുതിക്കുകയാണ്. 7,228 പേര്‍ക്ക് ആണ് വ്യാഴാഴ്ച രോഗം സ്ഥിരീകരിച്ചത്. മരണപ്പെടുന്നവരുടെ എണ്ണവും വർധിക്കുകയാണ്. വ്യാഴാഴ്ച മാത്രം 176 പേര്‍ മരിച്ചു. രാജ്യത്തെ ആകെ മരണം ഇതോടെ 4,710 ആയി. 1,65,235 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 89,746 പേര്‍ ചികിത്സയിലാണ്. 70,786 പേര്‍ രോഗമുക്തരായി. 7,228 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. മഹാരാഷ്ട്രയില്‍ ഇന്നലെ 2,598 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ആകെ രോഗികളുടെ എണ്ണം 59,546 ആയി ഉയര്‍ന്നു. 38,948 പേര്‍ ചികിത്സയില്‍. 18,616 പേര്‍ മുക്തരായി. വ്യാഴാഴ്ച മാത്രം 85 പേര്‍ മരിച്ചു. ആകെ മരണം ഇതോടെ 19,82 ആയി.
രോഗവ്യാപനം ഏറ്റവും ഉയര്‍ന്ന നഗരങ്ങളില്‍ ട്രെയിന്‍ സര്‍വീസുകള്‍ ഉടന്‍ കൂടുതല്‍ ആരംഭിക്കരുതെന്നാണ് അഞ്ച് സംസ്ഥാനങ്ങള്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഷോപ്പിങ് മാളുകള്‍ തുറക്കാന്‍ അനുവദിക്കണമെന്ന് കര്‍ണാടകയും ഡല്‍ഹിയും ഭക്ഷണശാലകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാന്‍ അനുവദിക്കണമെന്ന് ഗോവയും ആവശ്യപ്പെട്ടിട്ടുണ്ട്. അതേ സമയം കേരളത്തിലും രോഗബാധിതരാകുന്നവരുടെ എണ്ണം വര്‍ദ്ധിക്കുന്ന സാഹചര്യമാണുള്ളത്.വെള്ളിയാഴ്ച സംസ്ഥാനത്ത് ഒരു മരണം കൂടി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുകയാണ്.
ലോക്ഡൗണ്‍ ഉളവുകള്‍ രാജ്യത്ത് രോഗികളുടെ എണ്ണം വര്‍ദ്ധിക്കാന്‍ ഇടയാക്കി എന്നാണ് വിലയിരുത്തപ്പെടുന്നത്. മുംബൈ, ചെന്നൈ, അഹമ്മദാബാദ് എന്നിവിങ്ങളില്‍ രോഗവ്യാപനം ഏറ്റവും ഉയര്‍ന്ന തോതിലേക്കാണ് നീങ്ങുന്നത്. ഈ നഗരങ്ങൾ ഉൾപ്പടെയുള്ള 13 നഗരങ്ങളിലെ ജില്ലാ മജിസ്‌ട്രേറ്റുമാരും മുന്‍സിപ്പല്‍ കമ്മിഷണര്‍മാരും കാബിനറ്റ് സെക്രട്ടറി വിളിച്ച യോഗത്തില്‍ പങ്കെടുത്തു. ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍, ഇളവുകള്‍ എന്നിവയെപ്പറ്റി കാബിനറ്റ് സെക്രട്ടറി ചീഫ് സെക്രട്ടറിമാരുമായി വിഡിയോ കോണ്‍ഫറന്‍സ് വഴി അവലോകനം ചെയ്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button