ലഡാക്ക് സംഘർഷം; കേന്ദ്ര സർക്കാർ ജുഡീഷ്യൽ അന്വേഷണം ആരംഭിച്ചു

ലഡാക്ക് സംഘർഷവുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ ജുഡീഷ്യൽ അന്വേഷണം ആരംഭിച്ചു. റിട്ടയർഡ് സുപ്രീംകോടതി ജഡ്ജി ബി എസ് ചൗഹാൻ ആണ് അന്വേഷണ സമിതിയുടെ അധ്യക്ഷനായി നിയമിതനായത്. സമരക്കാരുടെ പ്രധാന ആവശ്യം സംഘർഷത്തിൽ ജുഡീഷ്യൽ അന്വേഷണം നടത്തുക എന്നതായിരുന്നു, ഒടുവിൽ കേന്ദ്ര സർക്കാർ സമരക്കാരുടെ ആവശ്യത്തിന് വഴങ്ങി നടപടിയെടുത്തു.
ലഡാക്ക് വെടിവെപ്പിന്മേൽ ജുഡീഷ്യൽ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് ജയിലിൽ നിന്നാണ് സോനം വാങ് ചുക്ക് കേന്ദ്രത്തിലേക്ക് സന്ദേശം അയച്ചത്. ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കപ്പെടും വരെ താൻ ജയിലിൽ തുടരുമെന്നും സോനം വാങ് ചുക്ക് നിലപാട് അറിയിച്ചിരുന്നു. ഇതിനിടെ, സോനത്തെ അഭിഭാഷകൻ കൂടാതെ സഹോദരനും ജയിലിൽ സന്ദർശിച്ചിരുന്നു. ഇതിനു ശേഷം അയച്ച സന്ദേശം സമൂഹമാധ്യമങ്ങളിൽ പങ്കുവെയ്ക്കപ്പെട്ടു.
Tag: Ladakh conflict; Central government has initiated a judicial inquiry