
ലോകം മുഴുവൻ കൊറോണ വൈറസിനെ പൊരുതി ജയിക്കാനുള്ള മരുന്നിനായുള്ള കാത്തിരിപ്പിലാണ്. കൊറോണക്കെതിരെയുള്ള മരുന്നിനായി വിവിധ രാജ്യങ്ങളിൽ പരീക്ഷണങ്ങൾ തുടരുമ്പോൾ ലോകത്ത് കോവിഡ് ബാധിതര്‍ 77 ലക്ഷം കടന്നിരിക്കുകയാണ്. കൊറോണ വൈറസ് കവർന്ന മനുഷ്യ ജീവനുകളുടെ എണ്ണം ആകട്ടെ നാല് ലക്ഷത്തി മുപ്പതിനായിരത്തോട് അടുക്കുകയുമാണ്. ഈ സാഹചര്യത്തിലാണ് കോവിഡ് വാക്സിന്റെ അവസാനഘട്ട പരീക്ഷണത്തിലേക്ക് കടന്നതായി അമേരിക്കന്‍ മരുന്ന് കമ്പനിയായ മൊഡേണയുടെ അറിയിപ്പ് ലോക ജനതക്ക് ഒരു ദീര്ഘ നിശ്വാസമെങ്കിലും വിടാൻ കാരണമാകുന്നത്. അതേസമയം കോവിഡ് വാക്സിന്റെ അവസാനഘട്ട പരീക്ഷണത്തിലേക്ക് കടന്നതായി അമേരിക്കന്‍ മരുന്ന് കമ്പനിയായ മൊഡേണ അറിയിച്ചു കഴിഞ്ഞു. പരീക്ഷണം പൂര്‍ണമായും വിജയിച്ചാല്‍ അടുത്ത മാസം മുപ്പതിനായിരം ആളുകളില്‍ വാക്സിന്‍ ഉപയോഗിക്കാം എന്നുമാണ് കമ്പനി അധികൃതർ വിശദീകരണം നൽകിയിരിക്കുന്നത്.
അതേസമയം, വൈറസിനെ മേൽ മനുഷ്യന് വിജയം നേടാനും, വൈറസിനെ തടയാനുപകരിക്കുന്ന ചെറുതന്മാത്രകളെ കണ്ടെത്തിയെന്ന വാദവുമായി ജോര്‍ജിയ സര്‍വകലാശാലയിലെ ഗവേഷകരും രംഗത്തെത്തി എന്നതും ആശ്വാസം പകരുകയാണ്. കോവിഡ് 19ന് കാരണമാകുന്ന കൊറോണ വൈറസിനെ തടയാനുപകരിക്കുന്ന ചെറുതന്മാത്രകളെ കണ്ടെത്തിയെന്നാണ് ജോര്‍ജിയ സര്‍വകലാശാലയിലെ ഗവേഷകര്‍ വെളിപ്പെടുത്തിയിട്ടുള്ളത്. നാഫ്തലീന്‍ ബേസ്ഡ‍് പിഎല്‍ പ്രോ ഇന്‍ഹിബിറ്റേഴ്സ് എന്നാണ് ഈ തന്മാത്രകള്‍ക്ക് പേര് നല്‍കിയിരിക്കുന്നത്. കൊറോണ വാക്സിന്‍ വികസിപ്പിക്കുന്നതിന് ഇത് ഒരു നിര്‍ണായക വഴിത്തിരിവ് ആകുമെന്നാണ് ഗവേഷക സംഘം പ്രതീക്ഷിക്കുന്നത്.
അമേരിക്കയില്‍ ഇരുപതിനായിരത്തിലധികം പുതിയ വൈറസ് കേസുകളാണ് 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത്. ബ്രസീലിലും സമാന അവസ്ഥയാണ്. വെള്ളിയാഴ്ച ഏറ്റവും കൂടുതല്‍ കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്ത മൂന്നാമത്തെ രാജ്യമായ മെക്സികോ കോവിഡ് കേന്ദ്രമായി മാറിക്കൊണ്ടിരിക്കുന്ന സ്ഥിതിവിശേഷമാണ് നിലവിലുള്ളത്. മെക്സിക്കോയില്‍ കോവിഡ് മരണം 15000 കടന്നിരിക്കുകയാണ്. കൊറോണ വാക്‌സിനായി നിരവധി പരീക്ഷണങ്ങൾ അമേരിക്ക,ചൈന, ഇന്ത്യ ഉൾപ്പടെ 16 ഓളം രാജ്യങ്ങളിൽ നടക്കുന്നുണ്ടെങ്കിലും, പരീക്ഷണങ്ങളിൽ അവസാനഘട്ടത്തിലെത്തിയ അമേരിക്കന്‍ മരുന്ന് കമ്പനിയായ മൊഡേണയിലേക്കാണ് ലോകം മുഴുവൻ ഇപ്പോൾ ഉറ്റുനോക്കുന്നത്.