Kerala NewsNews

ലോക്ക് ഡൗൺ ജോലി നഷ്ടമാക്കി, വീട് പട്ടിണിയിലാക്കി, ഹോട്ടല്‍ ജീവനക്കാരന്‍ മുഖ്യന് കത്തെഴുതി വെച്ച് ജീവനൊടുക്കി.

ലോക്ക് ഡൗണിനെ തുടർന്ന് ജോലി നഷ്ടമായതോടെ, ഭാര്യയും മക്കളും മിക്ക ദിവസവും പട്ടിണിയിലായ സാഹചര്യത്തിൽ മുഖ്യമന്ത്രിക്ക് കത്തെഴുതി വച്ച് ഹോട്ടല്‍ ജീവനക്കാരന്‍ ആത്മഹത്യ ചെയ്തു. കടുത്തുരുത്തി വെള്ളാശേരി കാശാംകാട്ടില്‍ രാജു ദേവസ്യയെ (55) ആണ്ജോലി നഷ്ടമായതിനെ തുടർന്നുള്ള സാമ്പത്തിക പ്രതിസന്ധിയും പട്ടിണിയും വിവരിച്ച് മുഖ്യമന്ത്രിക്ക് കത്തെഴുതി വച്ച് ജീവനൊടുക്കിയത്.

കഴിഞ്ഞ 14 വര്‍ഷങ്ങളായി ഹോട്ടലിലെ സപ്ലെയറായിരുന്ന രാജുവിന് ലേക്ക്ഡൗണിനെ തുടർന്ന് ജോലി നഷ്ടമാവുകയായിരുന്നു. കുടുംബ വീട്ടിലെത്തി അമ്മയെ ഒരു നോക്ക് കണ്ട ശേഷം രാജു തൊട്ടടുത്ത മുറിയില്‍ പോയി ജീവനൊടുക്കുകയായിരുന്നു. ‘ഭാര്യയും മക്കളും മിക്ക ദിവസവും പട്ടിണിയിലാണ്. കുട്ടികളുടെ പഠന കാര്യം നോക്കാന്‍ പോലും കഴിയുന്നില്ല. വേറെ നിവൃത്തിയില്ലാതെയാണ് ജീവനൊടുക്കുന്നത്, ഒരു വീട് വയ്ക്കാന്‍ സഹായിക്കണം, കൈയൊഴിയരുത് ” . മുഖ്യമന്ത്രിക്കെഴുതിയ കത്തിൽ രാജു ദേവസ്യ എഴുതി വെച്ചിരിക്കുന്നു.

എട്ടു വര്‍ഷമായി കെഎസ് പുരം അലരിയിൽ താമസിച്ചു വരുന്ന രാജു, ഭാര്യയുടെ സ്വര്‍ണം വിറ്റ് ഏഴ് സെന്റ് സ്ഥലം വാങ്ങി. വീടു വയ്ക്കാന്‍ സാമ്പത്തിക സഹായത്തിന് പഞ്ചായത്ത് ഓഫിസില്‍ അപേക്ഷ നല്‍കിയെങ്കിലും ഇതുവരെ ലഭിച്ചില്ല. വെള്ളാശേരിയിലെ തറവാട്ടില്‍ സഹോദരനോടൊപ്പമാണ് രാജുവിന്റെ അമ്മ അന്നമ്മ താമസിക്കുന്നത്. ഇവർ ഒരു വര്‍ഷത്തോളമായി തളര്‍ന്നു കിടപ്പിലാണ്. തിങ്കളാഴ്ച ഉച്ചയ്ക്കാണ് രാജു അമ്മയെ കാണാൻ വീട്ടിലെത്തുന്നത്. പുറത്ത് പോയിരുന്ന അനുജന്‍ സന്തോഷ് തിരിച്ചെത്തിയപ്പോഴാണ് രാജുവിനെ വീട്ടിൽ മരിച്ച നിലയില്‍ കണ്ടത്. ഷീലയാണ് ഭാര്യ. എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയായ എയ്ഞ്ചലും നാലാം ക്ലാസുകാരനായ ഇമ്മാനുവലുമാണ് രാജുവിന്റെ മക്കൾ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button