international newsLatest NewsWorld

ലോക ക്രമത്തോടെ ഇസ്രായേലിന് ഇത്രത്തോളം അവജ്ഞ; ദോഹയിലെ ആക്രമണം പറയാതെ പറയുന്ന ചിലതുണ്ട്

വ്യവസ്ഥകളുള്ള ലോക ക്രമത്തോടെ ഇസ്രായേലിന് ഇത്രത്തോളം അവജ്ഞാണുള്ളത് എന്നതിന്റെ മറ്റൊരു തെളിവാണ് ദോഹയിൽ അവർ ഹമാസ് നേതാക്കളെ ഉന്നം വെച്ച് നടത്തിയ ആക്രമണം. ഖത്തറിന്റെ പരമാധികാരം, യുഎൻ ഉടമ്പടി, രാജ്യാന്തര നിയമങ്ങൾ തുടങ്ങിയവയെല്ലാം ഇസ്രായേൽ നഗ്നമായി ലംഘിച്ചിരിക്കുന്നു. ഏത് സമയത്താണ് ഇസ്രായേലിന്റെ ഈ കടന്നാക്രമണം ഉണ്ടായത് എന്നത് വളരെ പ്രധാനപ്പെട്ടതാണ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നോട്ടുവെച്ച വെടിനിർത്തൽ നിർദ്ദേശങ്ങളുടെ ചർച്ചയിലായിരുന്നു ഹമാസ് നേതാക്കൾ. മധ്യസ്ഥതയ്ക്ക് ഖത്തർ ആത്മാർത്ഥവും സജീവമായ പങ്കുവഹിക്കുകയായിരുന്നു. അപ്പോഴാണ് ഇസ്രായേൽ ആക്രമണം ഉണ്ടായത്. മേഖലയിലെ സമാധാനവും സുരക്ഷയും വീണ്ടും അവതാളത്തിലാക്കും എന്ന് വിലയിരുത്താൻ പ്രയാസമില്ല.

സാഹചര്യത്തെ അത് അർഹിക്കുന്ന ഗൗരവത്തോടെ അല്ല ഇസ്രായേൽ സമീപിക്കുന്നത് ഉദാഹരണമാണ് ഇന്നലത്തെ നടപടി. ഇത്തരത്തിൽ അവർ നേരത്തെ പെരുമാറിയിട്ടുണ്ട്. കരാർ ഗൗരവത്തോടെ കാണാൻ അവർ താൽപര്യപ്പെടുന്നില്ല. വീണ്ടുവിചാരമില്ലാത്ത എന്തും ചെയ്തിട്ട് രക്ഷപ്പെടാം എന്നാണ് അവർ കരുതുന്നത്. അവരെ നിലയ്ക്കുനിർത്താൻ അടിയന്തര നടപടി എടുക്കാനുള്ള ഉത്തരവാദിത്വം യുഎസിനുണ്ട്. ഉണ്ടായി ഇത്തരം ചെയ്തികൾ അവർ അറുതി വരുത്തണം.

2023 ഒക്ടോബർ 7ന് ഹമാസ് നടത്തിയ ഭീകരാക്രമണം തികച്ചും അപലപനീയമായിരുന്നു എന്നതിൽ സംശയമില്ല. കാടത്തമായിരുന്നു അത്. എന്നാൽ ഇസ്രായേലിന്റെ തിരിച്ചടി ഒരുവിധത്തിലും ആനുപാതികമായിരുന്നില്ല. നിരപരാധികളായ ആയിരക്കണക്കിന് കുഞ്ഞുങ്ങളെ ഉൾപ്പെടെ കൊല്ലാനും അവർക്ക് ഭക്ഷണവും വെള്ളവും മരുന്നു അടക്കമുള്ള അടിസ്ഥാന ആവശ്യങ്ങൾ നിഷേധിക്കാൻ ഇസ്രായേലിന് അവകാശമില്ല. എത്രയോ മാധ്യമപ്രവർത്തകരെയാണ് ഗാസയിൽ ഇസ്രായേൽ കൊന്നത്. യു എൻ സംഘടനകളുടെ പ്രതിനിധികളെയും ഇല്ലായ്മ ചെയ്തു. എന്നാൽ ചെയ്തികളെയെല്ലാം സ്വയം പ്രതിരോധത്തിന് എന്നു പറഞ്ഞ് ന്യായീകരിക്കുകയാണ് ഇസ്രായേൽ ചെയ്യുന്നത്. ഹമാസിന്റെ നടപടിക്ക് തിരിച്ചടി നൽകാൻ ഇസ്രായേലിന് അവകാശം ഉണ്ടെന്നതിൽ തർക്കമില്ല.

രണ്ടുവർഷമായി നടക്കുന്നത് വംശഹത്യ എന്ന് തന്നെ വിളിക്കാൻ മടിക്കേണ്ടതില്ല. യുഎസും ഇസ്രായേലുമായി ദീർഘകാലത്തെ ബന്ധമാണുള്ളത്. അവരുടേത് ശാക്തീക പങ്കാളിത്തമാണ്. ഏറ്റവും പുതിയ ആയുധങ്ങൾ വരെ യുഎസ് നൽകുന്നു. എന്നാൽ പശ്ചിമേഷ്യയിൽ യുഎസിന്റെ ഏറ്റവും വലിയ വ്യോമ താവളം ഖത്തറിൽ ആണ്. ദോഹയുടെ പ്രാന്ത പ്രദേശത്തുള്ള അൽ ഉദൈദ്. അത് പരിഗണിച്ച പ്രസിഡന്റ് ട്രംപ് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനോട് പറയണം യുദ്ധക്കുതി ഇനിയെങ്കിലും അവസാനിപ്പിക്കണമെന്ന്. എത്രയോ കാലമായി ഖത്തർ മധ്യസ്ഥരുടെ റോൾ വഹിക്കുന്നതാണ്. ഫലം ഉണ്ടാകണമെന്ന് താല്പര്യത്തോടെയാണ് അവരുടെ പെരുമാറ്റം. ഇപ്പോൾ എന്താണ് ഇസ്രായേലിന്റെ നടപടിയിലൂടെ സംഭവിച്ചിരിക്കുന്നത്. ആ മേഖല ആകെ ഭീഷണിയിൽ ആയിരിക്കുന്നു. ഗൾഫ് സഹകരണ കൗൺസിൽ ഭീഷണി നേരിടുന്നു എന്ന് പറയാം.

ഖത്തറിലെ ഇസ്രായേൽ ആക്രമണത്തിനെതിരെ ഗൾഫ് രാജ്യങ്ങളും അറബ് രാജ്യങ്ങളും കടുത്ത നിലപാടുമായി രംഗത്തുവന്നെങ്കിലും തിരിച്ചടി സാധ്യത വിരളമാണെന്ന് വിദേശ വിദഗ്ധർ വിലയിരുത്തുന്നു സൈനികശക്തി അല്ല. മറ്റു ഗൾഫ് രാജ്യങ്ങളും സൈനിക നീക്കത്തിന് സജ്ജെരല്ല. മാത്രമല്ല ഈ രാജ്യങ്ങൾക്കെല്ലാം സൈനിക സഹായം നൽകുന്നത് അമേരിക്കയാണ്. തിരിച്ചടി നൽകാൻ ഖത്തർ ആഗ്രഹിച്ചാൽ പോലും അമേരിക്കയുടെ പിന്തുണ ലഭിക്കില്ല. വരുംവരായികളെ വിലയിരുത്തിയാണ് ഇസ്രായേൽ അപ്രതീക്ഷിത ആക്രമണം നടത്തിയത്. ആക്രമണത്തിന് ഒരുങ്ങുന്ന കാര്യം അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് അറിയിക്കുകയും അനുമതി വാങ്ങുകയുമാണ് ഇസ്രായേൽ ആദ്യം ചെയ്തത്. പൂർണ്ണ ഉത്തരവാദിത്വം ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഏറ്റെടുക്കുകയും ചെയ്തു. ദോഹ ആക്രമണം ഗൾഫ് രാജ്യങ്ങളുമായി നേരിട്ടുള്ള സംഘർഷത്തിലേക്ക് പോകാതിരിക്കാനുള്ള എല്ലാ ഒരുക്കങ്ങളും ഇസ്രായേൽ നടത്തിയിരുന്നു എന്നാണ് സൂചന. നേതാക്കൾ താമസിക്കുന്ന സ്ഥലം കൃത്യമായി രേഖപ്പെടുത്തി അവിടെ മാത്രമാണ് സ്ഫോടനം നടത്തിയത്. പലതവണ സ്ഫോടന ശബ്ദം കേട്ടതായി പ്രദേശവാസികൾ പറയുന്നു. ബഹുനില കെട്ടിടത്തിന്റെ ഒരു ഭാഗം തകർന്നിട്ടുണ്ട്. നേതാക്കൾ ഉണ്ടായിരുന്ന ഭാഗമാണിത്. തിരക്കേറിയ സ്ഥലത്താണ് സ്ഫോടനം നടന്നതെങ്കിലും സമീപത്തെ കെട്ടിടങ്ങൾക്ക് സാധാരണ ജനങ്ങൾക്കോ അപകടം ഇല്ലെന്നാണ് വിവരം. ഖത്തറിനെതിരായ നീക്കം അല്ലെന്ന് ഉറപ്പിക്കാൻ ഇസ്രായേൽ പ്രത്യേകം ശ്രദ്ധിച്ചു എന്ന് വ്യക്തം. പ്രശ്നം ഹാമാസുമായാണ് ജെറുസലേമിൽ ഹമാസ് നടത്തിയ ആക്രമണം ആണ് തിരിച്ചടിക്ക് കാരണമെന്നും ഇസ്രായേൽ പറയുന്നു. ഖത്തറുമായി തങ്ങൾക്ക് പ്രശ്നങ്ങൾ ഇല്ലെന്നും പറഞ്ഞുവെക്കുന്നു. സൈനികമായി ഇസ്രായേലിനും മറുപടി നൽകാൻ പശ്ചിമേഷ്യയിൽ ഇറാനു മാത്രമാണ് ശേഷി. എന്നാൽ ഈ വിഷയത്തിൽ ഇറാന്റെ സഹായം തേടാൻ ഖത്തർ മുതിരില്ല. ജൂണിൽ അമേരിക്കൻ സൈനിക കേന്ദ്രത്തിനെതിരെ ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിനുശേഷം ഇരു രാജ്യങ്ങളും തമ്മിൽ നല്ല ബന്ധമല്ല. എന്നാൽ ഈ ആക്രമണത്തിനെതിരെ സൈനിക പരമായി പ്രതികരിക്കാൻ ഇറാൻ ഏകപക്ഷീയമായി തീരുമാനിക്കുമോ എന്നു മാത്രമാണ് അറിയേണ്ടത്. അങ്ങനെ വന്നാൽ പച്ചിമേഷ്യൻ രാജ്യങ്ങൾ വീണ്ടും കടുത്ത സംഘർഷാവസ്ഥയിലേക്ക് പോകാം. അല്ലാത്തപക്ഷം പ്രതിഷേധങ്ങൾക്കപ്പുറം പ്രശ്നം വളരാൻ സാധ്യതയില്ലെന്നാണ് വിലയിരുത്തൻ ഗൾഫ് രാജ്യങ്ങളിലെ വ്യാപാര വാണിജ്യ മേഖലയിലോ തൊഴിൽ മേഖലയിലോ ഇത് സാരമായി ബാധിക്കാനുള്ള സാധ്യതയും ഇപ്പോഴില്ല വ്യോമഗതാഗതത്തെയും ആക്രമണം ബാധിച്ചിട്ടില്ല ഖത്തറിൽ ജനജീവിതം സാധാരണ നിലയിലാണ്.

Tag: Israel has such contempt for the world order; the attack in Doha says something without saying it

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button