Kerala NewsLatest NewsPolitics
‘സഖാവ് ടിപി ചന്ദ്രശേഖരനാണ് വിജയിച്ചത്’; ആദ്യ പ്രതികരണവുമായി കെകെ രമ
വടകരയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മനയത്ത് ചന്ദ്രനെതിരെ 7014 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് രമ മുന്നിലുള്ളത്. തന്റെ വിജയം ടിപി ചന്ദ്രശേഖരന്റെ വിജയമെന്നാണ് രമയുടെ ആദ്യ പ്രതികരണം.
‘വടകരയില്‍ ടിപി ചന്ദ്രശേഖരനാണ് വിജയിച്ചത്.ഭൂരിപക്ഷം പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ ഇത് വലിയ പിന്തുണയാണ്. കക്ഷി രാഷ്ട്ര ഭേദമന്യയുള്ള പിന്തുണയാണ്. ഈ നാടിന്റെ പ്രിയ സഖാവ് ചന്ദ്രശേഖരന്റെ വിജയമാണിത്. പോസ്റ്റല്‍ വോട്ടിന്റെ കാര്യം അറിയില്ല. വടകരയില്‍ ശാന്തിക്കും സമാധാനത്തിനും ഐക്യത്തിനും വേണ്ടി വോട്ട് ചെയ്തവര്‍ക്ക് നന്ദി.’
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ആര്‍എംപി ഒറ്റയ്ക്കായിരുന്നു വടകരയില്‍ മത്സരത്തിനിറങ്ങിയത്. കെകെ രമ തന്നെയായിരുന്നു സ്ഥാനാര്‍ത്ഥി. എല്‍ഡിഎഫിന്റെ സികെ നാണുവിനായിരുന്നു ഇവിടെ വിജയം. 20504 വോട്ടുകള്‍ രമ നേടിയിരുന്നു.