
അമേരിക്കയില്‍ നൂറ് കോടി ഡോളറിലധികം ആസ്തിയുള്ള വിദേശ കുടിയേറ്റക്കാരുടെ പട്ടികയില്‍ ഇന്ത്യന്‍ വംശജര്‍ ഒന്നാമതെത്തി. 43 രാജ്യങ്ങളില്‍ നിന്നുള്ള 125 കുടിയേറ്റക്കാരാണ് ഫോര്‍ബ്സിന്റെ അതിസമ്പന്നരുടെ പട്ടികയില്‍ ഇടം പിടിച്ചത്. ഇത്തവണ ചൈന, ഇസ്രയേല്‍ എന്നീ രാജ്യങ്ങളെ പിന്തള്ളി 12 ശത കോടീശ്വരന്മാരുമായി ഇന്ത്യ പട്ടികയില്‍ ഒന്നാം സ്ഥാനം നേടി. കുടിയേറ്റക്കാരായ സമ്പന്നരില്‍ 39,310 കോടി ഡോളര്‍ ആസ്തിയുമായി ഇലോണ്‍ മസ്കാണ് ഒന്നാമത്. ഗൂഗിള്‍ സഹ സ്ഥാപകനും റഷ്യന്‍ വേരുകളുമുള്ള സെര്‍ജി ബ്രിന്‍ 13970 കോടി ഡോളര്‍ ആസ്തിയുമായി രണ്ടാം സ്ഥാനത്തുംഎന്വിഡിയ സി.ഇ.ഒയും തയ്വാന് വംശജനുമായ ജെന്സന് ഹുവാംഗ് 13,790 കോടി ഡോളര്‍ ആസ്തിയുമായി മൂന്നാമതുമെത്തി.സൈബര്‍ സെക്യൂരിറ്റി സ്ഥാപനമായ സെഡ് സ്കെയിലറിന്റെ സ്ഥാപകനും ഇന്ത്യന്‍ വംശജനുമായ ജയ് ചൗധരി 1,790 കോടി ഡോളര്‍ ആസ്തിയുമായി പട്ടികയില്‍ എട്ടാമതെത്തി. സുന്ദര്‍ പിച്ചെയും സത്യ നാദല്ലെയുമാണ് ഇത്തവണ പുതുതായി പട്ടികയില്‍ ഇടം നേടിയ ഇന്ത്യയ്ക്കാര്‍.