
ഇന്ത്യൻ വിപണിയിൽ തുടർച്ചയായി ജനപ്രീതി നേടിക്കൊണ്ടിരിക്കുന്ന വാഹനമാണ് കിയ മോട്ടോർസ് . ഇതിന്‍റെ ഏറ്റവും പുതിയ ഉദാഹരണമാണ് കിയ കാരൻസ്, 2025 ജൂണിൽ ഏകദേശം 8,000 പുതിയ ഉപഭോക്താക്കൾ കിയ കാരൻസിനെ വാങ്ങി. എന്നാൽ അതിശയിപ്പിക്കുന്ന കാര്യം,കിയ മോട്ടോഴ്‌സിന്റെ പ്രീമിയം ഇലക്ട്രിക് കാറായ കിയ ഇവി6 ന്റെ ഒരു യൂണിറ്റ് പോലും 2025 ജൂണില്‍ വിറ്റഴിക്കപ്പെട്ടില്ല. അതേസമയം, 2024 ജൂണില്‍, ഈ ഇലക്ട്രിക് മോഡല്‍ 24 ഉപഭോക്താക്കള്‍ വാങ്ങിയിരുന്നു. റണ്‍വേ റെഡ്, സ്നോ വൈറ്റ് പേള്‍, വുള്‍ഫ് ഗ്രേ, യാച്ച് ബ്ലൂ മാറ്റ്, ഓറോറ ബ്ലാക്ക്പേള്‍ എന്നിങ്ങനെ അഞ്ച് നിറങ്ങളിലാണ് 2025 കിയ ഇവി6 വാഗ്ദാനം ചെയ്യുന്നത്.കിയ EV6 ന്‍റെ രൂപകൽപ്പന ഇപ്പോൾ മുമ്പത്തേക്കാൾ കൂടുതൽ സ്പോർട്ടിയായി മാറിയിരിക്കുന്നു. സ്റ്റാർ മാപ്പ് ഗ്രാഫിക്സുള്ള പുതിയ LED DRL-കൾ, GT-ലൈൻ സ്റ്റൈൽ ഫ്രണ്ട് ബമ്പർ, 19 ഇഞ്ച് എയറോഡൈനാമിക് അലോയ് വീലുകൾ എന്നിവ ഇതിന്റെ പുറംഭാഗത്ത് നൽകിയിട്ടുണ്ട്, ഇത് പ്രീമിയവും ഭാവിയിലേക്കുള്ള ആകർഷണവും നൽകുന്നു. ഇന്റീരിയറിനെക്കുറിച്ച് പറയുകയാണെങ്കിൽ, EV6 ന് 12.3 ഇഞ്ച് ഡ്യുവൽ പനോരമിക് കർവ്ഡ് ഡിസ്‌പ്ലേ ലഭിക്കുന്നു. ഇത് ഒരു പുതിയ ഡ്രൈവിംഗ് അനുഭവം നൽകുന്നു. പുതിയ D-കട്ട് സ്റ്റിയറിംഗ് വീൽ, ഹാൻഡ്സ്-ഓൺ ഡിറ്റക്ഷൻ സാങ്കേതികവിദ്യ തുടങ്ങിയ നൂതന സവിശേഷതകൾ ഇതിനെ കൂടുതൽ സവിശേഷമാക്കുന്നു. ഇതോടൊപ്പം, ADAS 2.0 സാങ്കേതികവിദ്യയും കിയ EV6-ൽ നൽകിയിട്ടുണ്ട്, ഇത് സുരക്ഷയുടെ കാര്യത്തിൽ കൂടുതൽ മികച്ചതാക്കുന്നു. പുതിയ കിയ EV6ൽ ഡെഡിക്കേറ്റഡ് ഡ്രൈവ് മോഡ് ബട്ടണുള്ള പുതിയ ത്രീ-സ്പോക്ക് സ്റ്റിയറിംഗ് വീൽ ലഭിക്കുന്നു. സെന്റർ കൺസോളിൽ പിയാനോ ബ്ലാക്ക് ഫിനിഷിന് പകരം ടെക്സ്ചർഡ് ഫിനിഷാണ് നൽകിയിരിക്കുന്നത്. ഇലക്ട്രിക് എസ്‌യുവിയിൽ പുതിയ ഫിംഗർപ്രിന്റ് സെൻസർ ഉണ്ട്. ഇത് ഡ്രൈവർമാർക്ക് കാർ അൺലോക്ക് ചെയ്യാനും സ്റ്റാർട്ട് ചെയ്യാനും പ്രാപ്തമാക്കുന്നു. സെന്റർ കൺസോളിന്റെ അവസാനം സ്ഥാപിച്ചിരിക്കുന്ന വെന്‍റിലേറ്റഡ് സീറ്റുകൾക്കായി പുതിയ നിയന്ത്രണങ്ങളും ഇതിന് ലഭിക്കുന്നു.ഒറ്റ ചാർജിൽ 663 കിലോമീറ്റർ വരെ സഞ്ചരിക്കാൻ കഴിയുന്ന 84kWh ബാറ്ററിയാണ് കിയ EV6-ന്റേത്. 65.97 ലക്ഷം രൂപയാണ് കിയ ഇവി6ന്‍റെ എക്സ് ഷോറൂം വില. ഈ ഉയർന്ന വിലയും വിൽപ്പന കുറയാനുള്ള ഏറ്റവും വലിയ കാരണമായിരിക്കാം എന്നാണ് റിപ്പോർട്ടുകൾ