Latest NewsNationalNews

ഇങ്ങനെ ഗോമൂത്രം കുടിക്കൂ, എല്ലാവരും കൊവിഡില്‍ നിന്ന് രക്ഷപ്പെടൂ; യു.പി ബി.ജെ.പി എം.എല്‍.എ

ലഖ്‌നൗ: ഗോമൂത്രം കുടിച്ചാല്‍ കൊവിഡിനെ പ്രതിരോധിക്കാമെന്ന് ഉത്തര്‍പ്രദേശിലെ ബി ജെ പി എം എല്‍ എ സുരേന്ദ്ര സിംഗ്. സോഷ്യല്‍ മീഡിയയിലൂടെയാണ് അദ്ദേഹം രംഗത്തെത്തിയിരിക്കുന്നത്. ബല്ലിയ ജില്ലയിലെ ബയിരിയ മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയാണ് സുരേന്ദ്ര സിംഗ്.

സുരേന്ദ്ര സിംഗ് ഗോമൂത്രം കുടിക്കുന്നതും, എല്ലാവരും ഇത് അനുകരിക്കണമെന്ന് പറയുന്നതുമാണ് വീഡിയോയിലുള്ളത്. ആരോഗ്യത്തിന് ഗോമൂത്രം മികച്ച ഔഷധമാണെന്നും, പൊതുപ്രവര്‍ത്തകന്‍ എന്ന നിലയില്‍ ദിവസം 18 മണിക്കൂര്‍ ജോലി ചെയ്തിട്ടും താന്‍ ഊര്‍ജസ്വലനായിരിക്കുന്നതിന് കാരണം ഗോമൂത്രമാണെന്നുമാണ് ഇയാള്‍ പറയുന്നത്.

രാവിലെ വെറും വയറ്റില്‍ ഗോമൂത്രം വെള്ളത്തില്‍ ചേര്‍ത്ത് കുടിക്കണം. അര മണിക്കൂര്‍ കഴിഞ്ഞതിന് ശേഷമേ ആഹാരം കഴിക്കാവൂ.കൊവിഡിനെതിരെ മാത്രമല്ല, ഹൃദ്രോഗമുള്‍പ്പടെ പല രോഗങ്ങള്‍ക്കും ഈ പാനീയം വളരെ ഫലപ്രദമാണ്. ഈ സന്ദേശം ലോകം മുഴുവന്‍ പ്രചരിപ്പിക്കണം. അങ്ങനെ എല്ലാവരും കൊവിഡില്‍ നിന്ന് രക്ഷപ്പെടണമെന്നുമാണ് ഇയാള്‍ പറയുന്നത്. അതേസമയം ഇത്തരത്തില്‍ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലുള്ള സന്ദേശങ്ങള്‍ ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തുള്ളവര്‍ പ്രചരിപ്പിക്കരുതെന്നും, എംഎല്‍.എയ്‌ക്കെതിരെ നടപടിയെടുക്കണമെന്നുമാണ് സമൂഹമാദ്ധ്യമങ്ങള്‍ ആവശ്യപ്പെടുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button