EducationLatest News

ശുചി മുറിയിൽ രക്തക്കറ, കുട്ടികളെ വിവസ്ത്രരാക്കി പരിശോധന

മുംബൈ : ശുചി മുറിയിൽ രക്തക്കര കണ്ടെത്തിയതിനെ തുടർന്ന് വിദ്യാർത്ഥികളെ വിവസ്‌ത്രരാക്കി പരിശോധന നടത്തിയ സംഭവത്തിൽ പ്രിൻസിപ്പലും അടക്കം 4 പേർ അറസ്റ്റിൽ.
താനെയിലെ ഷാപ്പൂരിലെ ആർ എസ് ധമാനി സ്കൂളിലാണ് ഈ സംഭവം ഉണ്ടായത്. സ്ക്കൂൾ ടോയിലറ്റില്‍ രക്തക്കറ കണ്ടതിനുശേഷം അതിന് പിന്നാലെ പ്രിൻസിപ്പൽ ഒരു പ്യുൺ രണ്ട് ടീച്ചേഴ്സ്, എന്നിവർ, പരിശോധനയിക്കായി എത്തുകയും കുട്ടികളെ പരിശോധിക്കുകയും ചെയ്തു. ഈ സംഭവത്തില്‍ വലിയ പ്രതിഷേധവും വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും അടുത്ത് നിന്ന് ഉണ്ടായതിന് തുടർന്നാണ് നടപടി ഉണ്ടായത്. സ്കൂൾ സമീപം പ്രതിഷേധവും നടന്നു .

പൊലീസ് ഈ സംഭവത്തില്‍ ­ശേഷം അന്വേഷണം തുടങ്ങി. ഇവർക്കെതിരെ പോസ്കോ വകുപ്പുകള്‍ ഉൾപ്പെടെ കുറ്റം ചുമത്തിയിട്ടുണ്ട്. ഇത് ഒരു സാധാരണ ഘടകമായ ആർത്തവത്തിന്റെ ഭാഗം ആയിരിക്കാം എന്ന് കുട്ടികളെ പഠിപ്പിക്കേണ്ടവർ തന്നെ ഇതുപോലുള്ള പ്രവർത്തനങ്ങൾ ചെയ്യുന്നത്, സമൂഹത്തിൽ ഉള്ള ബഹുമാനം നഷ്ട്ടപെടുന്നതിനു വരെ കാരണമാക്കുന്നു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button