NationalNews

ശ്വാസതടസത്തിനു ചികിത്സ തേടി ആശുപത്രികളിൽ പ്രവേശനം നിഷേധിക്കപ്പെട്ട ഗർഭിണിയായ 26 കാരിക്ക് ഓട്ടോറിക്ഷയിൽ ദാരുണ അന്ത്യം.

ശ്വാസതടസ്സത്തെ തുടർന്ന് അടിയന്തിര ശിശ്രൂഷക്കായി സമീപിച്ച മൂന്നു ആശുപത്രികളിൽ പ്രവേശനം നിഷേധിച്ചതിനെ തുടർന്ന് 26കാരിയും, ആറുമാസം ഗർഭിണിയുമായ യുവതി ഓട്ടോ റിക്ഷയിൽ അതി ദാരുണമായി പിടഞ്ഞു മരിച്ചു. വിവിധ ആശുപത്രികൾ പ്രവേശനം നിഷേധിച്ച യുവതിക്ക് ഓട്ടോ റിക്ഷയിൽ ദാരുണാന്ത്യം സംഭവിക്കുകയായിരുന്നു. മഹാരാഷ്ട്രയിലെ താനെയിലാണ് ഇക്കഴിഞ്ഞ മെയ് 26ന് അർധരാത്രിയിൽ നാടിനെ ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്.
താനെ സ്വദേശിനിയായ അസ്മ മെഹന്ദി എന്ന യുവതിയെ ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടർന്നാണ് വീട്ടുകാര്‍ ഓട്ടോയിൽ ആശുപത്രിയിലെത്തിക്കുകയായിരുന്നു. ഒന്നിന് പിറകെ ഒന്നായി മൂന്നു ആശുപത്രികളിലും,യുവതിക്ക് പ്രവേശനം നിഷേധിക്കുകയായിരുന്നു. കോവിഡ് സ്പെഷ്യാലിറ്റി ആശുപത്രികളാണെന്ന് പറഞ്ഞായിരുന്നു പ്രവേശനം നിഷേധിച്ചത്. ആശുപത്രിയിൽ നിന്ന് ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെ സഞ്ചരിച്ച ഓട്ടോയിൽ വച്ച് യുവതി മരണത്തിന് ഒടുവിൽ കീഴടങ്ങുകയായിരുന്നു.

താനെയിലെ ബിലാൽ ആശുപത്രിയിലാണ് യുവതിയെ ആദ്യം എത്തിച്ചത്. അവിടെ പ്രവേശനം നിഷേധിച്ചതിനെ തുടർന്ന് പ്രൈം ക്രിട്ടി കെയർ ആശുപത്രിയിലും യൂണിവേഴ്സൽ ആശുപത്രിയിലും എത്തിച്ചു. എന്നാൽ ആരും തന്നെ യുവതിയെ പ്രവേശിപ്പിക്കാൻ തയ്യാറായില്ല എന്നാണ്
ബന്ധുക്കൾ ആരോപണം ഉന്നയിക്കുന്നത്. അസ്മയുടെ മരണത്തിന് പിന്നാലെ തന്നെ ബന്ധുക്കൾ പരാതിയുമായി പൊലീസിനെ സമീപിച്ചു. പരാതിയിൽ മൂന്ന് ആശുപത്രികൾക്കെതിരെ മുംബ്രാ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ശ്വസന സംബന്ധമായ പ്രശ്നങ്ങളാണ് ആറുമാസം ഗർഭിണിയായ യുവതിയുടെ മരണത്തിന് കാരണമാണ് മുഖ്യമായും മാറണമെന്ന് രേപ്പെടുത്തിയിട്ടുള്ള മരണ സർട്ടിഫിക്കറ്റിൽ കോവിഡ് ബാധിതയാണോയെന്ന് സംശയിക്കുന്നുണ്ടെന്നും രേഖപ്പെടുത്തിയിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button