
ഇന്ത്യന്‍ സൈന്യവും തീവ്രവാദികളും തമ്മില്‍ ഷോപ്പിയാനിൽ സുഗൂഹെന്ദമ പ്രദേശത്ത് ഉണ്ടായ ഏറ്റുമുട്ടലിൽ അഞ്ച് തീവ്രവാദികളെ സൈന്യം വധിച്ചു. ജമ്മുകാഷ്മീരിലെ ഷോപ്പിയാനിലാണ് മൂന്ന് തീവ്രവാദികളെ കൂടി സൈന്യം ഏറ്റുമുട്ടലില്‍ വകവരുത്തിയത്. ഇതോടെ ബുധനാഴ്ച രാവിലെ മുതല്‍ ആരംഭിച്ച ഏറ്റുമുട്ടലില്‍ സൈന്യം വധിച്ച ഭീകരരുടെ എണ്ണം അഞ്ചായി. പ്രദേശത്തുനിന്ന് സ്‌ഫോടക വസ്തുക്കളും ആയുധങ്ങളും സൈന്യം പിടിച്ചെടുത്തിട്ടുണ്ട്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസും സൈന്യവും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് തീവ്രവാദികളെ കണ്ടെത്താനായത്. സൈന്യത്തിനു നേര്‍ക്ക് തീവ്രവാദികള്‍ വെടിയുതിര്‍ത്തതോടെ തിരിച്ചടിക്കുകായും, തീവ്രവാദികളെ വധിക്കുകയുമായിരുന്നു.
പുലര്‍ച്ചെ 1.30 ഓടെയാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്. ആര്‍മി പോലീസിന്റെയും സിആര്‍പിഎഫിന്റെയും സംയുക്ത സംഘം സ്ഥലത്ത് തെരച്ചില്‍ നടത്തുകയായിരുന്നു. ഭീകരര്‍ ഒളിച്ചിരിപ്പുണ്ടെന്ന വിവരത്തെ തുടര്‍ന്ന് സുരക്ഷാ സേന പ്രദേശം വളഞ്ഞു. രണ്ട് ഭീകരര്‍ ആദ്യത്തെ വെടിവെയ്പില്‍ തന്നെ കൊല്ലപ്പെടുകയായിരുന്നു. കൂടുതല്‍ ഭീകരര്‍ ഒരു വീടിനുള്ളില്‍ ഒളിച്ചിരിക്കുന്നതായി സൈന്യത്തിന് രഹസ്യവിവരമുണ്ടായിരുന്നു ഇതേ തുടര്‍ന്നാണ് സൈന്യം പ്രദേശത്ത് നിന്ന് പിന്‍വാങ്ങാതെ ഏറ്റമുട്ടല്‍ തുടര്‍ന്നത്. ഷോപിയാന്‍ ജില്ലയില്‍ ഈ ആഴ്ച നടക്കുന്ന മൂന്നാമത്തെ ഏറ്റുമുട്ടലാണിത്. രണ്ട് ഏറ്റുമുട്ടലുകളിലായി 9 ഭീകരരെ സൈന്യം നേരത്തെ വധിചിരുന്നു. പ്രദേശത്ത് ഏറ്റുമുട്ടല്‍ തുടരുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.