Latest NewsLaw,NationalNewsUncategorized

‘കൗമാരക്കാരുടെ പരസ്പര സമ്മതപ്രകാരമുള്ള ശാരീരിക ബന്ധം തർക്കവിഷയം’; 19 കാരനെതിരെയുള്ള പോക്സോ പ്രകാരമുള്ള കീഴ്‌ക്കോടതി വിധി താൽക്കാലികമായി റദ്ദാക്കി ബോംബെ ഹൈക്കോടതി

മുംബൈ : പ്രായപൂർത്തിയാകാത്തവരുടെ പരസ്പര സമ്മതപ്രകാരമുള്ള ശാരീരിക ബന്ധം തർക്കവിഷയമായി തുടരുന്നുവെന്നു ബോംബെ ഹൈക്കോടതി. 15 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ 19 വയസ്സുള്ള ബന്ധുവിനെ പോക്സോ പ്രകാരം ശിക്ഷിച്ച കീഴ്‌ക്കോടതി വിധി താൽക്കാലികമായി റദ്ദാക്കിയാണു നിരീക്ഷണം.

കുട്ടികൾക്കെതിരെയുള്ള ലൈംഗിക അതിക്രമം തടയുന്നതിൽ പോക്സോ നിയമം നിർണായകമാണെങ്കിലും 18 വയസ്സിൽ താഴെയുള്ളവരുടെ കാര്യത്തിൽ ഇക്കാര്യം തർക്കവിഷയമാണെന്നു കോടതി വിലയിരുത്തി.

കേസിൽ പെൺകുട്ടി തന്റെ സമ്മതത്തോടെയായിരുന്നു ലൈംഗിക ബന്ധമെന്നു പിന്നീട് മൊഴി മാറ്റി നൽകുകയും ചെയ്തു. ഈ സാഹചര്യത്തിൽ പ്രതിക്ക് ജാമ്യം അനുവദിച്ചു. ജാമ്യം അനുവദിച്ച കോടതി വിചാരണ ദിവസങ്ങളിൽ ഹാജരാകണമെന്നു നിർദേശിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button