keralaKerala NewsLatest NewsUncategorized
സംസ്ഥാനത്ത് ഗർഭാശയ ഗളാർബുദ പ്രതിരോധത്തിനായി പ്ലസ് വൺ, പ്ലസ്ടു വിദ്യാർത്ഥികൾക്ക് വാക്സിനേഷൻ: കണ്ണൂരിൽ തുടക്കം

സംസ്ഥാനത്ത് ഗർഭാശയ ഗളാർബുദ പ്രതിരോധത്തിനായി എച്ച്പിവി വാക്സിനേഷൻ പദ്ധതി ആരംഭിക്കുന്നു. ആദ്യഘട്ടം കണ്ണൂരിൽ, പൈലറ്റ് അടിസ്ഥാനത്തിൽ. മുഖ്യമന്ത്രി പിണറായി വിജയൻ നവംബർ 3-ന് രാവിലെ 10 മണിക്ക് കൂത്തുപറമ്പ് താലൂക്കാശുപത്രിയിൽ പദ്ധതി ഉദ്ഘാടനം ചെയ്യും.
സ്ത്രീകളിൽ രണ്ടാമത്തെ പ്രധാന കാൻസർ ആണ് സർവൈക്കൽ കാൻസർ, അതിനാൽ പ്ലസ് വൺ, പ്ലസ്ടു പെൺകുട്ടികൾക്ക് വാക്സിനേഷൻ അനിവാര്യമാണ് എന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് പറഞ്ഞു. ലയൺസ് ക്ലബ്, റോട്ടറി ക്ലബ് തുടങ്ങിയ സന്നദ്ധ സംഘടനകളുടെ സഹകരണത്തോടെ പദ്ധതി നടപ്പാക്കും.
Tag: Vaccination of Plus One and Plus Two students for cervical cancer prevention in the state: Starts in Kannur



