GulfKerala News
കോവിഡ് ഖത്തറില്‍ ഒരു പ്രവാസി മലയാളി കൂടി മരിച്ചു.

കോവിഡ് ചികിത്സയില്‍ കഴിഞ്ഞിരുന്ന ഒരു പ്രവാസി മലയാളി കൂടി ഖത്തറില്‍ മരിച്ചു. കണ്ണൂര്‍ കണ്ണാടിപ്പറമ്പ് കാരയാപ്പ് സ്വദേശി സിദ്ദിഖ് (48)ആണ് മരിച്ചത്. കോവിഡ് പോസിറ്റീവായതിനെ തുടര്‍ന്ന് ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ കോവിഡ് ആശുപത്രിയില്‍ ചികിത്സയിൽ കഴിയുമായായിരുന്നു. ജീവിതശൈലീരോഗങ്ങള്‍ കൂടി ഉണ്ടായിരുന്ന സിദ്ദിഖിനെ നില ഗുരുതരമായതോടെ വെന്‍റിലേറ്ററിലേക്ക് മാറ്റിയിരുന്നു. തിങ്കളാഴ്ച്ച പുലര്‍ച്ചെ ആണ് മരണം സംഭവിച്ചതായി ബന്ധുക്കളെ അറിയിക്കുന്നത്. പതിനാറ് വര്‍ഷങ്ങളായി ഖത്തറില്‍ ലിമോസിന്‍ ഡ്രൈവറായി ജോലി നോക്കുകയായിരുന്നു സിദ്ദിഖിന് ഭാര്യയും മൂന്ന് മക്കളുമുണ്ട്. രണ്ട് സഹോദരന്മാര്‍ ഖത്തറില്‍ തന്നെ പ്രവാസികളാണ്. കോവിഡ് പ്രോട്ടോകോള്‍ അനുസരിച്ചുള്ള നടപടിക്രമങ്ങള്‍ക്ക് ശേഷം മൃതദേഹം ഖത്തറില്‍ തന്നെ ഖബറടക്കും.