സമാധാനത്തിനുള്ള നോബൽ പുരസ്‌കാരം പാക്കിസ്താനു പിന്നാലെ ഇസ്രയേലിന്റെയും നാമനിർദ്ദേശം ;

വാഷിംഗ്‌ടൺ : വൈറ്റ്ഹൗസിൽ നടന്ന അത്താഴ വിരുന്നിൽ ആയിരുന്നു ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു നാമനിർദ്ദേശ വിവരം ട്രംപിനു വെളിപ്പെടുത്തിയത്. ഇതിനുമുമ്പ് നാമനിർദ്ദേശം ചെയ്തത് പാക്കിസ്ഥാൻ ആയിരുന്നു ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള സംഘർഷം പരിഹരിക്കാൻ മധ്യസ്ഥ വരിച്ചതാണ് ട്രംപിനെ നാമനിർദ്ദേശം ചെയ്യാൻ കാരണമായത്.
സമാധാനം പുനസ്ഥാപിക്കുന്ന കാര്യത്തിൽ യുഎസ് പ്രസിഡന്റ് വലിയ സാധ്യതകൾ തിരിച്ചറിഞ്ഞിട്ടുണ്ട്. പശ്ചിമേഷ്യൻ സമാധാനം പുനസ്ഥാപിക്കാനുള്ള അബ്രഹാം ഉടമ്പടി തയ്യാറാക്കിയതെല്ലാം ചൂണ്ടികാണിച്ചാണ് ട്രംപിനു നോബൽ സമ്മാനം കൊടുക്കണമെന്ന് നിർദ്ദേശിച്ചതെന്ന് നേതന്യാഹു പറഞ്ഞു. കൂടാതെ പശ്ചിമേഷ്യൻ രാജ്യങ്ങളിൽ സുരക്ഷയും സമാധാനം ഉറപ്പുവരുത്തുന്നതിന് ട്രംപിന്റെ ഇടപെടൽ പ്രശംസിക്കുകയും ചെയ്തു. പ്രതിസന്ധികളെ നേരിടാനും അവസരങ്ങൾ നേടിയെടുക്കാനും തങ്ങൾ തമ്മിലുള്ള അസാധാരണമായ കൂട്ടുകെട്ടിന് സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇസ്രായേൽ പ്രധാനമന്ത്രിയിൽ നിന്നും ഇത്തരം ഒരു കാര്യം പ്രതീക്ഷിച്ചിരുന്നില്ല എന്നും ട്രംപ് പ്രതികരിച്ചു. ഇത് വളരെ അർത്ഥവത്തതാണെന്നും അതിനു നന്ദി അറിയിക്കുകയും ചെയ്യ്തു.