കോവിഡ് രോഗിയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവം: പരാതി നൽകിയിട്ടും നടപടി എടുത്തില്ല, ഡോകടർമാരുടെ ഭാഗത്ത് ഗുരുതര വീഴ്ച്ച.

കോഴിക്കോട് / കൊവിഡ് രോഗിയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവ ത്തിൽ ഡോകടർമാർക്ക് ഗുരുതര വീഴ്ച്ച ഉണ്ടായതായി ആരോപണം. ആദ്യം പരാതിപ്പെട്ടിട്ടും ഡോക്‌ടർമാർ പ്രതിക്കെതിരെ നടപടിയെടു ത്തില്ലെന്നാണ് പരാതിക്കാരി പറയുന്നത്. ഇയാൾ നിരന്തരം മെസേജ് അയച്ച് ശല്യപ്പെടുത്തിയിരുന്നു. ഇത് ചൂണ്ടിക്കാട്ടി ഡോക്‌ടർമാരെ സമീപിച്ചെങ്കിലും നാളെ രാവിലെ നോക്കാ മെന്നായിരുന്നു മറുപടി. യുവതി പറയുന്നു.
കൊവിഡ് പോസിറ്റീവായ യുവതിയെ കഴിഞ്ഞ വ്യാഴാഴ്‌ചയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്നലെ യുവതിയുടെ പിതാവും മാതാവും കൊവിഡ് പോസിറ്റീവായി ആശുപത്രിയിൽ വന്നു. പിതാവിന് ഒന്നാം നിലയിലാണ് മുറി നൽകിയത്. മാതാവിനെ കൂടി താഴത്തെ നിലയിൽ ആക്കാൻ അപേക്ഷ കൊടുത്ത് അതെല്ലാം ശരിയാക്കി തിരികെ യുവതി തന്റെ മുറിയിൽ വന്നപ്പോഴാണ് ഹലോ നിങ്ങൾ തൃപ്തയാണോ എന്ന മെസേജ് ഫോണിൽ വന്നതത്രെ. ആരാ ണെന്ന് താൻ തിരികെ ചോദിച്ചപ്പോൾ നിങ്ങളെന്നോട് സഹായം ചോദിച്ചിട്ട് വന്നിരുന്നുവെന്നും എന്ത് സഹായമാണ് എന്ന ചോദ്യ ത്തിന് റൂം മാറ്റി തന്നുവെന്നും മറുപടി പറഞ്ഞുവത്രെ. സംഭവങ്ങളെ കുറിച്ച് യുവതി പറയുന്നതിങ്ങനെ.. ചെയ്‌ത് തന്ന സഹായത്തിന് നന്ദിയെന്ന് ഞാൻ പറഞ്ഞു. ഈ സമയത്ത് വാട്സാ പ്പിൽ മെസേജ് അയക്കേണ്ട ആവശ്യം എന്താണെന്ന് ചോദിച്ചു. ഒരുപകാരം ചെയ്‌ത് തന്നിട്ട് താങ്ക്സ് മാത്രേ ഉളളൂവല്ലേ എന്ന് വീണ്ടും മെസേജ് വന്നു. അതിനിടയിൽ അയാൾ ഡ്യൂട്ടി കഴിഞ്ഞ് പോയെന്നും എന്റെ നമ്പർ ആവശ്യമുളളത് കൊണ്ട് വേറൊരാളെ കൊണ്ട് എടുപ്പിച്ചതാണെന്നും അയാൾ പറഞ്ഞിരുന്നു. നിരന്തരം മെസേജ് അയച്ചതോടെ ഞാൻ താഴെ ഡോക്‌ടർമാരുടെ അടുത്ത് പോയിട്ട് അവൻ മെസേജ് അയക്കുന്നത് കാണിച്ചുകൊടുത്തു. അത് വെബ് വഴി മറ്റാരെങ്കിലും അയക്കുന്നതാവുമെന്നായിരുന്നു ഡോക്‌ടർമാരുടെ മറുപടി. രണ്ട് വനിതാ ഡോക്‌ടർമാരോടാണ് ഞാൻ പരാതിപ്പെട്ടത്. അപ്പോൾ തന്നെ ഇടപെട്ടിരുന്നെങ്കിൽ പ്രതി പീഡിപ്പിക്കാൻ ശ്രമിക്കില്ലായിരുന്നു. പിന്നീട് പീഡന ശ്രമത്തിൽ നിന്ന് രക്ഷപ്പെട്ട് ഞാനും മറ്റ് രോഗികളും വല്ലാതെ ദേഷ്യപ്പെട്ടപ്പോഴാണ് നടപടിയെടുക്കാൻ അവർ തയ്യാറായത്.
ഡോക്‌ടർമാരെ മെസേജ് കാണിച്ച ശേഷം ഞാൻ തിരികെ റൂമിലേക്ക് പോയി. പിന്നീട് 11.31ന് ഇവന്റെ ഫോണിൽ നിന്ന് 29 സെക്കന്റ് നീണ്ട മിസ്‌ഡ് കോൾ വന്നു. അതുകഴിഞ്ഞ് കുറച്ച് സമയം കഴിഞ്ഞപ്പോൾ പി പി ഇ കിറ്റ് ധരിച്ചൊരാൾ വന്ന് എന്നെ താഴെ ഡോക്‌ടർമാർ വിളിക്കു ന്നതായി പറഞ്ഞു. എന്റെ പരാതി പരിഹരിക്കാൻ വിളിക്കുന്നതാ വും എന്ന് കരുതി ഞാൻ ഒപ്പം ചെന്നു. ഞാനുണ്ടായിരുന്നത് മൂന്നാം നിലയിലായിരുന്നു. ലിഫ്റ്റിൽ കയറിയപ്പോൾ ഇയാൾ നാലാം നിലയാ ണ് പ്രസ് ചെയ്‌തത്. അതെന്താണെന്ന് ചോദിച്ചപ്പോൾ അവിടെയാണ് ഡോക്‌ടർമാർ ഉളളതെന്ന് മറുപടി പറഞ്ഞു. ലിഫ്റ്റിന്റെ വാതിൽ തുറന്നപ്പോൾ ആ നില മുഴുവൻ ഇരുട്ടായിരുന്നു. ഉടനെ ഇയാൾ എന്നെ ലിഫ്റ്റിൽ നിന്നും തളളി പുറത്തേക്കാക്കി. അവിടം ഉപയോഗശൂന്യ മായി കിടക്കുകയായിരുന്നു. എന്നോട് സംസാരിക്കണമെന്നും നാണം കെടുത്തരുതെന്നും അയാൾ പറഞ്ഞു. ഒന്നും സംസാരിക്കാനില്ലെന്ന് പറഞ്ഞ് ഞാൻ പോകാൻ ശ്രമിച്ചപ്പോൾ അവൻ സമ്മതിച്ചില്ല. സംസാരിക്കണമെങ്കിൽ അകലം പാലിച്ച് സംസാരിക്കാൻ ഞാനാവ ശ്യപ്പെട്ടു. അയാൾ അകലം പാലിച്ച ഉടനെ ലിഫ്റ്റിന്റെ സ്വിച്ച് ഞെക്കി ഞാൻ അതിനകത്ത് കയറി. വേഗം താഴേക്ക് പോയി. ഡോക്‌ടർമാരോ ട് പറഞ്ഞെങ്കിലും അവരത് ഗൗരവമായി എടുത്തില്ല. രോഗികൾ എനിക്കൊപ്പം നിന്നതോടെ പ്രശ്നമായി. പിന്നെ അത്തോളി പൊലീസ് സ്റ്റേഷനിൽ വിളിച്ച് പരാതിപ്പെടുകയായിരുന്നുവെന്നും ഇവർ പറയുന്നു.