CinemaKerala NewsLatest News

കൈഞരമ്പ് മുറിച്ചു, ഉറക്കഗുളികളും കഴിച്ചു; രക്ഷിക്കാന്‍ എത്തിയവരോട് പറഞ്ഞത് മരിക്കണമെന്ന്; ആദിത്യന്റെ ആരോഗ്യനില തൃപ്തികരം

തൃശൂര്‍: ആത്മഹത്യയ്ക്ക് ശ്രമിച്ച സീരിയല്‍ നടന്‍ ആദിത്യന്റെ ആരോഗ്യനില തൃപ്തികരം. കൂടുതല്‍ പരിശോധന ഫലങ്ങള്‍ വരാന്‍ കാത്തിരിക്കുകയാണെന്ന് തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രി അധികൃതര്‍ അറിയിച്ചു. ഞായറാഴ്ച വൈകിട്ടാണ് നടന്‍ ആത്മഹത്യക്ക് ശ്രമിച്ചത്.

കൈ ഞരമ്പ്മുറിച്ച നിലയില്‍ തൃശൂര്‍ സ്വരാജ് റൗണ്ടില്‍ നിര്‍ത്തിയിട്ടിരുന്ന കാറില്‍ കണ്ടെത്തുകയായിരുന്നു. നിര്‍ത്തിയിട്ട കാറില്‍ ഒരാള്‍ തളര്‍ന്ന് കിടക്കുന്നത് കണ്ട് ചിലര്‍ കാറിന്റെ സമീപത്തേക്ക് വരികയും കാറിനുള്ളില്‍ ആരാണെന്ന് നോക്കുകയും ചെയ്യുകയായിരുന്നു.

കൈ മുറിക്കാന്‍ ശ്രമിച്ചതിനൊപ്പം ആദിത്യന്‍ ഉറക്കഗുളികള്‍ കഴിച്ചിരുന്നുവെന്ന് പരിശോധനയില്‍ വ്യക്തമായി. 10 ഉറക്ക ഗുളികളാണ് ആദിത്യന്‍ കഴിച്ചിരുന്നത്. എനിക്ക് മരിക്കണമെന്നായിരുന്നു രക്ഷിക്കാനെത്തിയവരോട് ആദിത്യന്‍ പറഞ്ഞിരുന്നത്. ആദ്യം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ആദിത്യനെ ഉറക്കഗുളിക കഴിച്ചിരുന്നതിനാല്‍ പിന്നീട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

ആദിത്യനെ നാട്ടുകാര്‍ തിരിച്ചറിയുകയും, പൊലീസിനെ അറിയിക്കുകയും ചെയ്തു. ശേഷം, പൊലീസെത്തി നടനെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ആദിത്യനും നടിയും ഭാര്യയുമായ അമ്പിളി ദേവിയും തമ്മില്‍ നിലനിന്ന അസ്വാരസ്യങ്ങള്‍ അടുത്തിടെയാണ് മാദ്ധ്യമങ്ങളില്‍ നിറഞ്ഞിരുന്നു. ശേഷം ഇരുവരും പരസ്പരം ആരോപണങ്ങള്‍ ഉന്നയിച്ചുകൊണ്ട് രംഗത്തുവന്നിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button