സിക്ക വൈറസ് : പരിശോധനയ്ക്ക് അയച്ചവരുടെ ഫലം നെഗറ്റീവെന്ന് മന്ത്രി വീണാ ജോര്‍ജ്
സിക്ക വൈറസ് പരിശോധനയ്ക്കായി കഴിഞ്ഞ ദിവസം എന്‍.ഐ.വി. ആലപ്പുഴയില്‍ അയച്ച 17 പേരുടെ പരിശോധനാ ഫലവും നെഗറ്റീവ് .ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജാണ് ഇക്കാര്യം സ്ഥിരീകരിച്ചതായി വ്യക്തമാക്കിയത്.സംസ്ഥാനത്ത് ആദ്യമായി സിക വൈറസ് കണ്ടെത്തിയ പാറശാല സ്വദേശിയായ 24 വയസുകാരിയിലാണ് .
ഇവര്‍ താമസിച്ച നന്ദന്‍കോട് നിന്നും സ്വദേശമായ പാറശാല നിന്നും ശേഖരിച്ച സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചിരുന്നത്. എന്നാല്‍ എന്‍.ഐ.വി. പൂന സ്ഥിരീകരിച്ചിട്ടുണ്ട് ഈ യുവതിയ്ക്ക് സിക വൈറസ് രോഗമാണെന്ന്.സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരായ 13 പേര്‍ക്കാണ് ഇന്നലെ സിക്ക വൈറസ് സ്ഥിരീകരിച്ചത്. ഇതോടെ 14 പേര്‍ക്കാണ് സംസ്ഥാനത്ത് സിക വൈറസ് സ്ഥിരീകരിച്ചിരിക്കുന്നത്.
നിലവില്‍ സംസ്ഥാനത്ത് സിക വൈറസ് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കേന്ദ്ര സര്‍ക്കാറിന്റെ വിദഗ്ധ സംഘം ഇന്ന് തിരുവനന്തപുരത്ത് എത്തും. സ്ഥിതി നേരിട്ട് വിലയിരുത്തുകയാണ് ലക്ഷ്യം.ഒപ്പം ആരോഗ്യവകുപ്പ് ഉന്നത ഉദ്യോഗസ്ഥരുമായി സംഘം കൂടിക്കാഴ്ച നടത്തുകയും ചെയ്യും.അതേസമയം വൈറസുമായി ബദ്ധപ്പെട്ട് വ്യാപകമായി പരിശോധന നടത്താനാണ് സര്‍ക്കാറിന്റെ തീരുമാനം. പനിയുള്ള ഗര്‍ഭിണികളെ കേന്ദ്രീകരിച്ച് പരിശോധന ശക്തമാക്കുകയാണ്.
ചിക്കുന്‍ ഗുനിയ ,ഡെങ്കി വൈറസുകള്‍ പകരുന്ന അതേ ഇനമായ ഈഡിസ് വിഭാഗത്തില്‍പ്പെട്ട കൊതുക് പരത്തുന്ന രോഗമാണ് സിക്ക വൈറസ്. പനി, ചുവന്ന പാടുകള്‍, തലവേദന, ഛര്‍ദ്ദി എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍. ഗര്‍ഭിണികളേയാണ് സിക്ക വൈറസ് സാരമായി ബാധിക്കുന്നത്. കുട്ടികളിലും മുതിര്‍ന്നവരിലും സിക്ക ബാധിച്ചാല്‍ നാഡീസംബന്ധമായ പ്രശങ്ങളിലെത്തിക്കുകയും ചെയ്യും