സിമ്മും വേണ്ട നെറ്റ് വർക്കും വേണ്ട ;ഇനി സിംപിളായി സന്ദേശം അയക്കാൻ “ബിറ്റ്ചാറ്റ് ” ആപ്പ്

ഇൻറർനെറ്റ് കണക്ഷനില്ലാതെ പ്രവർത്തിക്കുന്ന ബ്ലൂടൂത്ത് അധിഷ്ഠിത മെസേജിംഗ് ആപ്ലിക്കേഷൻ പുറത്തിറക്കിയിരിക്കുകയാണ് ട്വിറ്റർ സഹസ്ഥാപകൻ ജാക്ക് ഡോർസി. പുതിയ പരീക്ഷണാത്മക ആപ്പായ ബിറ്റ്ചാറ്റ് എന്ന മെസേജിംഗ് ആപ്ലിക്കേഷൻ ബ്ലൂടൂത്ത് ലോ എനർജി മെഷിൽ നിർമ്മിച്ച ഒരു വികേന്ദ്രീകൃത, പിയർ-ടു-പിയർ പ്ലാറ്റ്ഫോമാണ്. ഇതിനു ഇന്റർനെറ്റ് ഇല്ല, സെർവറുകളില്ല, ഫോൺ നമ്പറുകളും ആവശ്യമില്ല.
ബ്ലൂടൂത്ത് മെഷ് വഴി ഓഫ്ലൈനിലൂടെയാണ് സന്ദേശമയക്കുന്നത്. ഉപകരണങ്ങൾ ലോക്കൽ ക്ലസ്റ്ററുകൾ രൂപപ്പെടുത്തുകയും റിലേ സന്ദേശങ്ങൾ എൻഡ്-ടു-എൻഡ് എൻക്രിപ്റ്റ് ചെയ്യുകയും ചെയ്യുന്നു – ഇത് സ്റ്റാൻഡേർഡ് ബ്ലൂടൂത്തിനപ്പുറം ഹോപ്പ്-ടു-ഹോപ്പ് റിലേകൾ വഴി ~300m ഫലപ്രദമായ ശ്രേണി വികസിപ്പിക്കുന്നുണ്ട്.
പൂർണ്ണമായും സ്വകാര്യതകളെ മാനിച്ചുകൊണ്ട് അക്കൗണ്ടുകളോ വ്യക്തിഗത വിവരങ്ങളോ കേന്ദ്രീകൃത സെർവറുകളോ ഇല്ലാതെ, സന്ദേശങ്ങൾ ഉപകരണങ്ങളിൽ മാത്രമേ നിലനിൽക്കു .ഇതിലൂടെ ഗ്രൂപ്പ്,ചാറ്റുകളും നമുക്ക് ലഭിക്കുന്നുണ്ട്. ലളിതമായി പറഞ്ഞാല്‍ നമ്മള് അയക്കുന്ന ഒരു സന്ദേശം അടുത്തുള്ള ഉപകരണങ്ങളിലെ ബ്ലൂടൂത്ത് നെറ്റ് വര്‍ക്കിലൂടെ സഞ്ചരിച്ചാണ് ലക്ഷ്യസ്ഥാനത്തെത്തുന്നത്.നമ്മള് സഞ്ചരിച്ചുകൊണ്ടിരിക്കുകയാണെങ്കിലും അടുത്തുള്ള ഏതെങ്കിലും ബ്ലൂടൂത്ത് ഉപകരണം മതി കണക്ടിവിറ്റി നിലനിര്‍ത്താന്‍.ഓഫ്ലൈൻ ഉപയോക്താക്കൾക്കായി ഹാഷ്ടാഗുകളും പാസ്വേഡുകളും, പരാമർശങ്ങളും, സംഭരിക്കാനും കൈമാറാനും ഉള്ള “റൂമുകൾ”, “എല്ലാ ഡാറ്റയും ഇല്ലാതാക്കാൻ ട്രിപ്പിൾ-ടാപ്പ്” പിന്തുണയ്ക്കുന്നു.ശ്രേണി, വേഗത മെച്ചപ്പെടുത്തുന്നുണ്ട്. ഇന്റർനെറ്റ് ലഭ്യമല്ലാത്തപ്പോഴോ കനത്ത സെൻസർ ചെയ്തിരിക്കുമ്പോഴോ, സിം അല്ലെങ്കിൽ വൈ-ഫൈ ആവശ്യമില്ലാത്തപ്പോഴോ പോലും ബിറ്റ്ചാറ്റ് പ്രവർത്തിക്കാൻ സാധിക്കും. തൊട്ടടുത്ത് ആളുകളുള്ള സ്ഥലത്ത് എന്നാൽ നെറ്റ് വർക്ക് ലഭ്യമല്ലാത്ത ഇടങ്ങളിൽ നിന്ന് സന്ദേശം അയക്കാൻ ബിറ്റ് ചാറ്റ് വഴി സാധിക്കും. എന്നാൽ തൊട്ടരികിൽ ബ്ലൂടൂത്ത് കണക്ടിവിറ്റിയ്ക്ക് സഹായിക്കുന്ന ഉപകരണങ്ങളൊന്നുമില്ലെങ്കിൽ ബിറ്റ് ചാറ്റിൽ സന്ദേശം അയക്കാനാവില്ല. ഇങ്ങനെ അയക്കുന്ന സന്ദേശങ്ങൾ സൂക്ഷിച്ച് വെച്ച് പിന്നീട് കണക്ടിവിറ്റി സാധ്യമാകുമ്പോൾ അയക്കുന്ന രീതിയാണ് ബിറ്റ് ചാറ്റ് പിന്തുടരുന്നത്. എന്നാൽ വാട്സാപ്പ്, ടെലഗ്രാം പോലുള്ള ആപ്പുകള്‍ക്ക് ഇന്റർനെറ്റ് കണക്ടിവിറ്റി ഉണ്ടെങ്കിൽ നമ്മൾ ഒറ്റയ്ക്കാണെങ്കിലും സന്ദേശം അയ്ക്കാനാവും.ഹോങ്കോംഗ് പോലുള്ള സ്ഥലങ്ങളിൽ സമാനമായ ഉപകരണങ്ങൾ ഫലപ്രദമാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.
ഈ മെസേജിങ് ആപ്പിന്റെ പ്രവര്‍ത്തനം മുന്‍നിര മെസേജിങ് ആപ്പുകളായ വാട്സാപ്പ്, ടെലഗ്രാം പോലുള്ളയില്‍ നിന്ന് വ്യത്യസ്തമാണ്.മെഷ് നെറ്റ്വർക്കിംഗ്, എൻക്രിപ്ഷൻ, സന്ദേശ റിലേയിംഗ് എന്നിവ പര്യവേക്ഷണം ചെയ്യുന്ന ഒരു “വ്യക്തിഗത പരീക്ഷണം” എന്നാണ് ഡോർസി ബിറ്റ്ചാറ്റിനെ വിശേഷിപ്പിക്കുന്നത്.ആപ്പിൾ ടെസ്റ്റ്ഫ്ലൈറ്റ് വഴി ബീറ്റ ലഭ്യമാണ്, ഇപ്പോൾ 10,000 ഉപയോക്താക്കളിൽ നിറഞ്ഞിരിക്കുന്നു..BLE മെഷ്, എൻക്രിപ്ഷൻ പ്രോട്ടോക്കോളുകൾ, സന്ദേശമയയ്ക്കൽ റിലേ തന്ത്രങ്ങൾ എന്നിവയുടെ സാങ്കേതിക രൂപകൽപ്പന വിശദീകരിക്കുന്ന GitHub-ൽ ആക്സസ് ചെയ്യാവുന്നതാണ് ഇ ബിറ്റ്ചാറ്റ് ന്.