പണത്തെ ചൊല്ലിയുണ്ടായ തർക്കം: 17കാരനെ നാലുപേർ ചേർന്ന് മർദിച്ചു; സിഗരറ്റ് വലിപ്പിക്കുകയും ഷൂ നക്കിപ്പിക്കുകയും ചെയ്തു
ന്യൂ ഡെൽഹി: മധ്യപ്രദേശിൽ പണത്തെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് 17കാരനെ നാലുപേർ ചേർന്ന് മർദിക്കുകയും സിഗരറ്റ് വലിപ്പിക്കുകയും ഷൂ നക്കിപ്പിക്കുകയും ചെയ്തു. ജബൽപുർ ജില്ലയിലാണ് സംഭവം.
മർദനത്തിൻറെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൻതോതിൽ പ്രചരിച്ചു. 2000രൂപയെ ചൊല്ലിയുണ്ടായ തർക്കമാണ് മർദനത്തിന് കാരണം.
നായ്ഗാവ് പ്രദേശത്തെ ആളൊഴിഞ്ഞ മൈതാനത്തേക്ക് 17കാരനെ കൂട്ടിക്കൊണ്ടുപോകുകയായിരുന്നു. കൗമാരക്കാരനെ ഒരാൾ ക്രൂരമായി തല്ലുന്നത് വിഡിയോയിൽ കാണാം. തല്ലുന്നതിനിടെ മറ്റൊരാൾ നിർബന്ധിച്ച് സിഗരറ്റ് വലിപ്പിക്കുകയും ചെയ്യുന്നുണ്ട്. മർദനത്തിന് ശേഷം നാലുപേർ ചേർന്ന് തങ്ങളുടെ ഷൂ നക്കി വൃത്തിയാക്കാൻ നിർബന്ധിക്കുകയും ചെയ്യുന്നുണ്ട്.
സംഭവത്തിൽ നാലുപേർക്കെതിരെ േകസെടുക്കുകയും ഒരാെള അറസ്റ്റ് ചെയ്യുകയും ചെയ്തു. 20കാരനായ ദീപക് പസ്സിയാണ് അറസ്റ്റിലായത്. പ്രതികൾക്കെതിരെ തട്ടിക്കൊണ്ടുപോകൽ, അക്രമം എന്നീ കുറ്റങ്ങൾ ചുമത്തിയാണ് കേസ്.