Kerala NewsLatest NewsNationalNewsUncategorized

മോദിയുടെ വിനാശകരമായ നയങ്ങൾ എതിർക്കാൻ കോൺഗ്രസ് അധികാരത്തിൽ വരുമെന്ന് എകെ ആന്റണി

ന്യൂഡെൽഹി: കേരളത്തിൽ യുഡിഎഫ് വൻ ഭൂരിപക്ഷത്തോടെ വിജയിക്കുമെന്നും ദേശീയ തലത്തിൽ മോദിയുടെ വിനാശകരമായ നയങ്ങൾ എതിരിടണമെങ്കിൽ കോൺഗ്രസ് ശക്തിപ്പെടണമെന്ന് എകെ ആന്റണി. കേരളത്തിൽ കോൺഗ്രസ് മുഖ്യൻ നയിക്കുന്ന സർക്കാർ അധികാരത്തിൽ വന്നാൽ മാത്രമേ മോദിയെ എതിർക്കാനുള്ള ആർജവം ലഭിക്കുകയുള്ളുവെന്നും എകെ ആന്റണി പറഞ്ഞു.

യുഡിഎഫ് വൻ ഭൂരിപക്ഷത്തോടെ വിജയിക്കുമെന്നും അടുത്ത സർക്കാർ യുഡിഎഫ് സർക്കാരായിരിക്കുമെന്നും എകെ ആന്റണി കൂട്ടിച്ചേർത്തു. അയ്യപ്പനും ദേവഗണങ്ങളും സർക്കാരിനൊപ്പമാണെന്ന് പറഞ്ഞ മുഖ്യമന്ത്രിയുടെ പരാമർശത്തിനും എകെ ആന്റണി മറുപടി നൽകി. മുഖ്യമന്ത്രിക്ക് ഇപ്പോഴെങ്കിലും സ്വാമി അയ്യപ്പനെ കുറിച്ച് ബോധം വന്നല്ലോ എന്നായിരുന്നു മുഖ്യമന്ത്രിയുടെ പരാമർശത്തിന് എകെ ആന്റണിയുടെ മറുപടി.

ഇപ്പോൾ സ്വാമി അയ്യപ്പനെ ഓർക്കുന്ന മുഖ്യമന്ത്രിക്ക് സുപ്രിംകോടതി വിധി വന്നപ്പോൾ അയ്യപ്പനെ ഓർത്തിരുന്നുവെങ്കിൽ, ശബരിമലയിൽ ഇത്രയധികം പ്രശ്‌നങ്ങൾ സംഭവിക്കില്ലായിരുന്നുവെന്നും എകെ ആന്റണി പറഞ്ഞു. ശക്തമായ ഭരണവിരുദ്ധ വികാരമാണ് ഇപ്പോൾ സംസ്ഥാനത്തുള്ളതെന്നും എകെ ആന്റണി കൂട്ടിച്ചേർത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button